കാഞ്ഞങ്ങാട്: ലയണ്‍സ് ക്ലബ്ബ് പടന്നക്കാടിന്റെ 2014-15 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ബേക്കല്‍ ക്ലബ്ബില്‍ വച്ച് പ്രസിഡണ്ട് ഡോക്ടര്‍ ദിലീപ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ സെക്കന്റ് വൈസ് പ്രസിഡണ്ട് ഗവര്‍ണര്‍ ലയേണ്‍.കെ.ശിവ പ്രസാദ് എംജെഎഫ് നിര്‍വ്വഹിച്ചു.
പുതീയ പ്രസിഡണ്ടായി ലയേണ്‍ ഗംഗാധരന്‍.കെയും, സെക്രട്ടറിയായി ലയേണ്‍.ബാലകൃഷ്ണന്‍.പിയും, ട്രഷററായി ലയേണ്‍.കെ.പി.ടോമിയെയും, ലയേണസ്സ് പ്രസിഡണ്ടായി ലയേണ്‍.അനിതാ സുരേഷ്, സെക്രട്ടറിയായി ലയേണ്‍.ലതാ സുധാകരന്‍, ട്രഷററായി ലയേണ്‍.ബീനാ ജോയിയെയുംതിരഞ്ഞെടുത്തു.
വിശിഷ്ടാതിഥിയെ ലയേണ്‍.സുരേഷ് കുമാര്‍ പരിചയപ്പെടുത്തി. റീജിനല്‍ ചെയര്‍മാന്‍മാരായ. ലയേണ്‍.ടൈറ്റസ് തോമസ്, ലയേണ്‍.ഡോ.പ്രവീണ്‍ ഗോപിനാഥ് സോണല്‍ ചെയര്‍മാന്‍മാരായ ലയേണ്‍.ഡോ.പി.കൃഷ്ണന്‍, ലയേണ്‍. ജെയ് ജോസഫ് എന്നിവരും പ്രസംഗിച്ചു. ബാലകൃഷ്ണന്‍ പാട്ടാളി നന്ദിയും പറഞ്ഞു.
Keywords: kasaragod, Padannakkad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment