പെരിയ: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഉത്തരമേഖലാ എ.ഡി.ജി.പി. എന്‍.ശങ്കര്‍റെഡ്ഡി പെരിയയിലെത്തി. ജൂലായ് 18ന് ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി പ്രണബ്കുമാര്‍മുഖര്‍ജി പെരിയയിലെ കേന്ദ്രസര്‍വകലാശാലയില്‍ എത്തുന്നത്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പെരിയയിലെത്തിയത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നിര്‍മിച്ച ഹെലിപാഡും അപ്രോച്ച് റോഡും എ.ഡി.ജി.പി. സന്ദര്‍ശിച്ചു.
സ്റ്റേജ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്തിയശേഷമാണ് എ.ഡി.ജി.പി. മടങ്ങിയത്.
സംഘത്തില്‍ കണ്ണൂര്‍ ഡി.ഐ.ജി. വീരേന്ദ്രകശ്യപ്, ജില്ലാ പോലീസ് മേധാവ് തോംസണ്‍ ജോസ്, കാഞ്ഞങ്ങാട് സബ് കളക്ടര്‍ കെ.ജീവന്‍ബാബു, ഫയര്‍ഫോഴ്‌സ് കണ്ണൂര്‍ ഡിവിഷണല്‍ അസിസ്റ്റന്റ് ഓഫീസര്‍ അഷ്‌റഫ് അലി, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എന്‍.പ്രദീപ്കുമാര്‍, സ്റ്റേറ്റ് സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.കെ.അജി, ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി.സുമേഷ് എന്നിവരും ഉണ്ടായിരുന്നു.


No comments:
Post a Comment