കാസര്‍കോട്: തീവണ്ടിയിലെ വിദ്യാര്‍ഥികളുടെ റാഗിങ് അവസാനിപ്പിക്കാന്‍ പാസഞ്ചര്‍ തീവണ്ടിയുടെ യാത്ര ഇനി പോലീസ് കാവലില്‍. രാവിലെ ചെറുവത്തൂരില്‍നിന്ന് പുറപ്പെടുന്ന ചെറുവത്തൂര്‍-മംഗലാപുരം പാസഞ്ചറിലും വൈകിട്ട് 4.35-ന് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന മംഗലാപുരം-കണ്ണൂര്‍ പാസഞ്ചറിലുമാണ് ശക്തമായ പോലീസ് കാവലേര്‍പ്പെടുത്തിയത്.
കാസര്‍കോട് പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരം 14 പോലീസുകാരെയാണ് പാസഞ്ചറില്‍ സുരക്ഷയ്ക്കായി നിയമിച്ചിട്ടുള്ളത്. വൈകിട്ടുള്ള പാസഞ്ചര്‍ പുറപ്പെടുന്ന മംഗലാപുരംമുതല്‍തന്നെ ഇനി പോലീസ് കാവലുണ്ടാകുമെന്ന് കാസര്‍കോട് റെയില്‍വേ പോലീസ് എസ്.ഐ. കെ.സുകുമാരന്‍ പറഞ്ഞു. ആര്‍.പി.എഫുകാരും സുരക്ഷയ്ക്കുണ്ട്.
രാവിലെ പാസഞ്ചറിലാണ് 14 പോലീസുകാര്‍ മംഗലാപുരത്തേക്ക് പോകുന്നത്. എ.ആര്‍. ക്യാമ്പിലെ 10 പേരും ലോക്കല്‍ സ്റ്റേഷനിലെയും റെയില്‍വേ പോലീസിലെയും രണ്ടുപേര്‍ വീതവുമാണ് വണ്ടിയിലുള്ളത്. അവര്‍ മംഗലാപുരത്തുനിന്ന് വൈകിട്ടുള്ള പാസഞ്ചറില്‍ തിരിച്ചുകയറും. നേരത്തേ മഞ്ചേശ്വരം മുതലാണ് റെയില്‍വേ പോലീസ് കാവലിനായി വണ്ടിയില്‍ ഉണ്ടായിരുന്നത്.
തിങ്കളാഴ്ച വൈകിട്ട് 4.35-ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട പാസഞ്ചറില്‍ കയറാനെത്തിയ വിദ്യാര്‍ഥികളെ ഒരുസംഘം പ്ലാറ്റ്‌ഫോമില്‍ മര്‍ദിച്ചിരുന്നു. ബ്ലേഡുകൊണ്ട് നാലുവിദ്യാര്‍ഥികള്‍ക്ക് മുറിവുമേറ്റു. ഇതില്‍ മംഗലാപുരം ശ്രീനിവാസ കോളേജിലെ രണ്ടാംവര്‍ഷ ഇന്റീരിയര്‍ വിദ്യാര്‍ഥിയും കുമ്പള മാവിനക്കട്ട സ്വദേശിയുമായ മുഹമ്മദ് ഇര്‍ഷാദിന് സാരമായി മുറിവേറ്റിരുന്നു. മറ്റു മൂന്ന് വിദ്യാര്‍ഥികള്‍ക്കുകൂടി പരിക്കേറ്റിരുന്നു.
ഇതേദിവസം മംഗലാപുരം കോളേജിലെ വിദ്യാര്‍ഥിയും ഉപ്പള സ്വദേശിയുമായ ധനരാജിനെ ഒരുസംഘമാളുകള്‍ കല്ലുകൊണ്ട് കുത്തിപ്പരിക്കേല്പിച്ചിരുന്നു. മുഹമ്മദ് ഇര്‍ഷാദിന്റെ പരാതിയില്‍ മംഗലാപുരം റെയില്‍വേ പോലീസും ധനരാജിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസും കേസെടുത്തിട്ടുണ്ട്.
Keywords:Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കാസര്‍കോട് പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരം 14 പോലീസുകാരെയാണ് പാസഞ്ചറില്‍ സുരക്ഷയ്ക്കായി നിയമിച്ചിട്ടുള്ളത്. വൈകിട്ടുള്ള പാസഞ്ചര്‍ പുറപ്പെടുന്ന മംഗലാപുരംമുതല്‍തന്നെ ഇനി പോലീസ് കാവലുണ്ടാകുമെന്ന് കാസര്‍കോട് റെയില്‍വേ പോലീസ് എസ്.ഐ. കെ.സുകുമാരന്‍ പറഞ്ഞു. ആര്‍.പി.എഫുകാരും സുരക്ഷയ്ക്കുണ്ട്.
രാവിലെ പാസഞ്ചറിലാണ് 14 പോലീസുകാര്‍ മംഗലാപുരത്തേക്ക് പോകുന്നത്. എ.ആര്‍. ക്യാമ്പിലെ 10 പേരും ലോക്കല്‍ സ്റ്റേഷനിലെയും റെയില്‍വേ പോലീസിലെയും രണ്ടുപേര്‍ വീതവുമാണ് വണ്ടിയിലുള്ളത്. അവര്‍ മംഗലാപുരത്തുനിന്ന് വൈകിട്ടുള്ള പാസഞ്ചറില്‍ തിരിച്ചുകയറും. നേരത്തേ മഞ്ചേശ്വരം മുതലാണ് റെയില്‍വേ പോലീസ് കാവലിനായി വണ്ടിയില്‍ ഉണ്ടായിരുന്നത്.
തിങ്കളാഴ്ച വൈകിട്ട് 4.35-ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട പാസഞ്ചറില്‍ കയറാനെത്തിയ വിദ്യാര്‍ഥികളെ ഒരുസംഘം പ്ലാറ്റ്‌ഫോമില്‍ മര്‍ദിച്ചിരുന്നു. ബ്ലേഡുകൊണ്ട് നാലുവിദ്യാര്‍ഥികള്‍ക്ക് മുറിവുമേറ്റു. ഇതില്‍ മംഗലാപുരം ശ്രീനിവാസ കോളേജിലെ രണ്ടാംവര്‍ഷ ഇന്റീരിയര്‍ വിദ്യാര്‍ഥിയും കുമ്പള മാവിനക്കട്ട സ്വദേശിയുമായ മുഹമ്മദ് ഇര്‍ഷാദിന് സാരമായി മുറിവേറ്റിരുന്നു. മറ്റു മൂന്ന് വിദ്യാര്‍ഥികള്‍ക്കുകൂടി പരിക്കേറ്റിരുന്നു.
ഇതേദിവസം മംഗലാപുരം കോളേജിലെ വിദ്യാര്‍ഥിയും ഉപ്പള സ്വദേശിയുമായ ധനരാജിനെ ഒരുസംഘമാളുകള്‍ കല്ലുകൊണ്ട് കുത്തിപ്പരിക്കേല്പിച്ചിരുന്നു. മുഹമ്മദ് ഇര്‍ഷാദിന്റെ പരാതിയില്‍ മംഗലാപുരം റെയില്‍വേ പോലീസും ധനരാജിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസും കേസെടുത്തിട്ടുണ്ട്.

No comments:
Post a Comment