ബദിയഡുക്ക: തോരാമഴയില്‍ ജില്ലയില്‍ ഒരാള്‍ മരിച്ചു. കുമ്പള ബന്തിയോട്ടെ ശിവരാമന്റെ മകന്‍ അജിത്ത് (25) ആണ് കുളത്തില്‍ വീണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടം. മൃതദേഹം പുറത്തെടുക്കാന്‍ മുങ്ങല്‍വിദഗ്ധര്‍ പരാജയപ്പെട്ടപ്പോള്‍ ബദിയഡുക്ക എസ്.ഐ. പി.ജെ.ജോസ് ആണ് പുറത്തെടുത്തത്.
രണ്ടുദിവസമായി ജില്ലയില്‍ ശക്തമായ മഴയായിരുന്നു. കാലവര്‍ഷത്തില്‍ മലയോരത്തു നടന്ന ആദ്യ മരണമാണിത്.
ബദിയഡുക്ക പാടലടുക്ക നെടുക്കള പന്തി കുട്‌ലുവിലെ കുളത്തിലാണ് അപകടം നടന്നത്. ബന്ധുവായ പാടലുക്ക നെടുക്കള പന്തികുട്‌ലു രാമകൃഷ്ണന്റെ വീട്ടില്‍ തൊട്ടില്‍കെട്ട് ചടങ്ങിനെത്തിയതായിരുന്നു അജിത്ത്. പന്തല്‍സാധനങ്ങളും പാത്രങ്ങളും തിരിച്ചേല്‍പ്പിച്ചശേഷം തൊട്ടടുത്തുള്ള കൃഷിത്തോട്ടത്തിലെ കുളത്തില്‍ കുളിക്കാനിറങ്ങിയതാണ്.
നീന്താനറിയാത്തതിനാല്‍, ആഴമുള്ള കുളത്തിലിറങ്ങിയ ഉടനെ മുങ്ങിത്താഴ്ന്നു. അജിത്തിനെ രക്ഷിക്കാന്‍ കൂടെയുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടുദിവസമായി പെയ്ത കനത്ത മഴയില്‍ കുളം നിറയെ വെള്ളമുണ്ടായിരുന്നു. രക്ഷിക്കാന്‍ നാട്ടുകാരും ബന്ധുക്കളും ശ്രമിച്ചെങ്കിലും കുളത്തിന്റെ അടിത്തട്ട് ചെളിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.
ഉപകരണങ്ങളില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടപ്പോള്‍ ബദിയടുക്ക എസ്.ഐ. സാഹസികമായാണ് അടിത്തട്ടില്‍ തങ്ങിയ മൃതദേഹം പുറത്തെടുത്തത്. കാസര്‍കോട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. അജിത്തിന്റെ അമ്മ: യശോദ. ഭാര്യ: ശാലിനി. സഹോദരന്‍: സുജിത്ത്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment