ഇംഫാല്‍: മയക്കുമരുന്ന് വാങ്ങാന്‍ രണ്ടു പെണ്‍കുഞ്ഞുങ്ങളെ വിറ്റ അച്ഛന്‍ അറസ്റ്റില്‍. തച്ചിങ് മാങ് എന്ന നാല്പതുകാരനാണ് 30,000 രൂപയ്ക്ക് നാലും അഞ്ചും വയസ്സുള്ള കുട്ടികളെ വിറ്റത്. ജൂലായ് ഒന്നിന് മൊയിറാങ് മേഖലയില്‍നിന്നുള്ള രണ്ട് സ്ത്രീകള്‍ക്കാണ് കുട്ടികളെ നല്‍കിയത്. കുഞ്ഞുങ്ങളെ കാണാതായതു മനസ്സിലാക്കി അയല്‍ക്കാര്‍ വനിതാ പ്രവര്‍ത്തകരെ വിവരം അറിയിച്ചതോടെ സംഭവം പുറത്തായി. തുടര്‍ന്ന് ശിശുക്ഷേമ സമിതിപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ വിറ്റത് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം നല്‍കി.
മയക്കുമരുന്ന് വാങ്ങാന്‍ ആദ്യഗഡു 10000 രൂപ കൈപ്പറ്റിയാണ് ഇയാള്‍ കുട്ടികളെ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ചുരാചന്ദ്പുരില്‍ വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തില്‍ കുഞ്ഞുങ്ങളുടെ അമ്മ ഒരുവര്‍ഷംമുമ്പ് മറ്റൊരു പുരുഷന്റെ കൂടെ ഒളിച്ചോടിയതാണ്. വനിതാപ്രവര്‍ത്തകരും ശിശുക്ഷേമ സമിതിയും നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

Keywords: Arrested Police, case, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment