കാഞ്ഞങ്ങാട്: വിശ്വസ്ത സുഹൃത്തിന്റെ ചതിയില്‍പ്പെട്ട് കുവൈത്ത് ജയിലിലായ കാഞ്ഞങ്ങാട് മീനാപ്പീസിലെ റാഷിദിന്റെ മോചനത്തിന് വേണ്ടി കുവൈത്തിലെ കാഞ്ഞങ്ങാട് നിവാസികളുടെ വിവിധ സംഘടനകള്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
ശനിയാഴ്ച രാത്രി കുവൈത്ത് അബ്ബാസിയ്യ ഓഡിറ്റോറിയത്തില്‍ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്ന് റാഷിദിന്റെ മോചനത്തിന് വേണ്ടി ആക്ഷന്‍ കമ്മിറ്റി രൂപം നല്‍കിയത്.
കുവൈത്തില്‍ ജോലി നോക്കുന്ന റാഷിദ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങാനിരിക്കെ സുഹൃത്ത് പുതിയങ്ങാടി മാട്ടൂല്‍ സ്വദേശി കുവൈത്തിലുള്ള ഫവാസ് ഒരു പൊതി ഗള്‍ഫിലെത്തിക്കാന്‍ റാഷിദിനോട് ഫോണില്‍ ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കോട്ടച്ചേരി റെയില്‍വെ ഗേറ്റിനടുത്ത് ഫവാസിന്റെ സുഹൃത്ത് മാട്ടൂല്‍ ബീച്ച് റോഡിലെ നസീം മുസ്തഫയാണ് പാക്കറ്റ് റാഷിദിന് ഏല്‍പ്പിച്ചത്.
പാക്കറ്റില്‍ മയക്ക് മരുന്ന് ഗുളികകളാണെന്ന സംശയത്തില്‍ കുവൈത്തിലെ വിമാനത്താവളത്തിലെ പരിശോധനക്കിടയില്‍ നാര്‍ക്കോട്ടിക് സെല്ലാണ് റാഷിദിനെ പിടികൂടിയത്. തന്റെ നിരപരാധിത്വം വിശദീകരിച്ചെങ്കിലും അധികൃതര്‍ റാഷിദിനെ സുപ്രീം കോടതിയില്‍ ഹാജരാക്കി. റാഷിദ് ഇപ്പോള്‍ കുവൈത്തിലെ ജയിലിലാണ്.
റാഷിദിന് വേണ്ടി കുവൈത്ത് വംശജനായ അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും പിന്നീട് ഇയാളെ ഒഴിവാക്കി. പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്തുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമാനമായി. പാക്കറ്റിന്റെ രാസ പരിശോധനാഫലം പ്രോസിക്യൂട്ടര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല.
അതിനിടെ റാഷിദിനെ ചതിച്ച ഫവാസിന്റെ മാട്ടൂലിലെ വീട്ടിലേക്ക് മീനാപ്പീസ് ജമാഅത്ത് പ്രസിഡണ്ട് കെ പി അബ്ദുള്‍ റഹ്മാന്‍ ഹാജിയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച ഉച്ചയോടെ എത്തി. കുവൈത്തില്‍ ഒളിവില്‍ കഴിയുന്ന ഫവാസിനെ കുറിച്ച് തിരക്കാനും കുവൈത്തിലുള്ള ഫവാസിന്റെ പിതാവിനെ റാഷിദിന്റെ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങളില്‍ സജീവമായി പങ്കാളിയാക്കാനുമുള്ള ശ്രമത്തിനുമാണ് സംഘം ഫവാസിന്റെ വീട്ടിലെത്തിയത്.
നഗരസഭാ കൗണ്‍സിലര്‍ പി കെ മുഹമ്മദ് കുഞ്ഞി, കെ കെ ജാഫര്‍, എച്ച് കെ നവാസ്, റാഷിദിന്റെ ബാപ്പ അബൂബക്കര്‍, മാതൃ സഹോദരന്മാരായ അബ്ദുള്‍ റഹ്മാന്‍, ഹംസ എന്നിവരും മാട്ടൂലിലെ ഫവാസിന്റെ വീട്ടിലേക്ക് പോയത്.
Keywords: Kasaragod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment