കാഞ്ഞങ്ങാട്: പി കരുണാകരന്‍ എം പിയുടെ നീലേശ്വരം പള്ളിക്കരയിലെ വീട്ടില്‍ അടക്കം 15 ഓളം വീടുകളില്‍കവര്‍ച്ച നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി.
കുപ്രസിദ്ധ മോഷ്ടാവ് ചെറുവത്തൂര്‍ കാടങ്കോട്ടെ ബഷീര്‍ എന്ന ആക്രി ബഷീറിനെയാണ് (35) ഹൊസ്ദുര്‍ഗ് സി ഐ ടി.പി . സുമേഷ് അറസ്റ്റ് ചെയ്തത്.
കുപ്രസിദ്ധ മോഷ്ടാവ് ചെറുവത്തൂര്‍ കാടങ്കോട്ടെ ബഷീര്‍ എന്ന ആക്രി ബഷീറിനെയാണ് (35) ഹൊസ്ദുര്‍ഗ് സി ഐ ടി.പി . സുമേഷ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പ് നിഷാന്ത് എന്ന മോഷ്ടാവിനെ സംശയ സാഹചര്യത്തില്‍ നഗരത്തില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ആക്രി ബഷീറിന്റെ മോഷണ പരമ്പരയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
കാഞ്ഞങ്ങാട് സൗത്തിലെ ഡോ.കെ.ടി അനില്‍ , ഡോ.ആശ എന്നിവരുടെ വീടുകളില്‍ നിന്ന് പതിനഞ്ചേകാല്‍ പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചത് താനാണെന്ന് ആക്രി ബഷീര്‍ പോലീസിനോട് സമ്മതിച്ചു.
2009 മെയിലായിരുന്നു ഈ കവര്‍ച്ച. കണ്ണൂര്‍ , കാസര്‍കോട് , കോഴിക്കോട് ജില്ലകളിലാണ് ആക്രിബഷീര്‍ 15 ഓളം കവര്‍ച്ചകള്‍ നടത്തിയത്. ബഷീറിന്റെ കൂട്ട് പ്രതിക്ക് വേണ്ടി പോലീസ് വല വിരിച്ചിട്ടുണ്ട്.
Keywords: Kasargod, Police, Case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment