Latest News

മൈസൂര്‍ കല്യാണങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കും : ഖലീല്‍ തങ്ങള്‍

മലപ്പുറം: പെണ്‍കുട്ടികളെ ദുരിതങ്ങളിലേക്കും അനാശ്യാസ്യ പ്രവര്‍ത്തനങ്ങളിലേക്കും തള്ളിവിടുന്ന മൈസൂര്‍ കല്യാണങ്ങള്‍ ഇല്ലാതാക്കാന്‍ ആസൂത്രിതമായ പ്രവര്‍ത്തങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് മഅദിന്‍ ചെയര്‍മാന്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍. മലപ്പുറത്ത് സുന്നി മാനേജ്മന്റ് അസോസിയേഷന്റെ മഹല്ലുണരുന്നു പ്രചാരണ സമ്മേളനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയയിരുന്നു തങ്ങള്‍.
സ്ത്രീധനത്തിനെതിരെ എല്ലാ കാലത്തും സുന്നികള്‍ രംഗത്തുവന്നിട്ടുണ്ട്. പ്രായപൂര്‍ത്തിയായിട്ടും വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ മഹല്ലുകള്‍ തോറുമുള്ള കണക്കെടുത്ത് അവരുടെ വിവാഹത്തിനു വേണ്ടിയുള്ള ഏര്‍പ്പാടുകള്‍ സംഘടന ഏറ്റെടുക്കും. തൊഴില്‍ രഹിതരുടെ കണക്കെടുത്തു അവര്‍ക്ക് ജോലി നല്‍കാനുള്ള സംരംഭങ്ങളും ആരംഭിക്കും. സമുദായത്തില്‍ കുറ്റവാളികള്‍ അധികരിക്കുന്നത് ഇല്ലാതാക്കുന്നതിനെക്കുറിച്ച് മഹല്ല് തലത്തില്‍ ഗൌരവത്തില്‍ ആലോചന നടത്തും
ആഗോളവല്‍ക്കരണവും വിദ്യാഭ്യാസ രംഗത്തുവന്ന മാറ്റങ്ങളുമാണ് കുറ്റവാളികള്‍ അധികരിക്കാന്‍ കാരണം. മഹല്ലിലെ ഖത്തീബുമാരുടെ നേത്രത്വത്തില്‍ ജാഗ്രത സമിതികള്‍ രൂപികരിക്കും.മഹല്ലുണരുന്നു എന്ന സുന്നി മാനേജ്മന്റ് അസോസിയേഷന്റെ മേഖല സമ്മേളനങ്ങളുടെ ഭാഗമായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. മാതൃക മദ്രസകളും മഹല്ലുകളും സൃഷ്ടിക്കുകയാണ് ലക്ഷ്യം -ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.