കാസര്‍കോട്: റോഡിന് കുറുകെ ഓടിയ പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കള്‍വര്‍ട്ടിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. നെല്ലിക്കട്ടയിലെ ഓട്ടോ ഡ്രൈവര്‍ പൈക്ക ബാലടുക്കത്തെ മുട്ടത്തൊടി നസീറാ (33) ണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ നെല്ലിക്കട്ട അര്‍ലടുക്കയിലാണ് അപകടമുണ്ടായത്. അര്‍ലടുക്കം ഭാഗത്തേക്ക് വാടകപോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നസീറിനെ ഓടിക്കൂടിയ പരിസരവാസികള്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ നിലഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ തലയ്ക്കായിരുന്നു സാരമായി പരിക്കേറ്റത്.
നേരത്തെ ഗള്‍ഫിലായിരുന്നു നസീര്‍. ബാലടുക്കത്തെ അബ്ദുര്‍ റഹ്മാന്റെയും ആസിയയുടേയും മകനാണ്. ഭാര്യ: സമീറ. 10 മാസം പ്രായമുള്ള ഫാസില്‍ ഏകമനാണ്. സഹോദരങ്ങള്‍: അഷ്‌റഫ്, റുഖിയ, സുഹറ രണ്ട് സഹോദരിമാരുമുണ്ട്.
Keywords: Kasaragod, Accident, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ നെല്ലിക്കട്ട അര്‍ലടുക്കയിലാണ് അപകടമുണ്ടായത്. അര്‍ലടുക്കം ഭാഗത്തേക്ക് വാടകപോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നസീറിനെ ഓടിക്കൂടിയ പരിസരവാസികള്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ നിലഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ തലയ്ക്കായിരുന്നു സാരമായി പരിക്കേറ്റത്.
നേരത്തെ ഗള്‍ഫിലായിരുന്നു നസീര്‍. ബാലടുക്കത്തെ അബ്ദുര്‍ റഹ്മാന്റെയും ആസിയയുടേയും മകനാണ്. ഭാര്യ: സമീറ. 10 മാസം പ്രായമുള്ള ഫാസില്‍ ഏകമനാണ്. സഹോദരങ്ങള്‍: അഷ്‌റഫ്, റുഖിയ, സുഹറ രണ്ട് സഹോദരിമാരുമുണ്ട്.

No comments:
Post a Comment