പയ്യന്നൂര്‍: പയ്യന്നൂര്‍ റയില്‍വേ മേല്‍പ്പാലത്തിലെ കോണിപ്പടിയില്‍നിന്നു വീണു മൂന്നു വയസ്സുളള നാടോടി ബാലിക മരിച്ചു. തമിഴ്‌നാട് സ്വദേശി കണ്ണന്‍ മങ്കമ്മ ദമ്പതികളുടെ മകള്‍ അമ്പാടിയാണു മരിച്ചത്.
മേല്‍പ്പാലത്തിനു ചുവട്ടിലാണ് ഇവരുടെ താമസം. ആറിനു വൈകുന്നേരം തങ്കമ്മ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുട്ടി റയില്‍വേ മേല്‍പാലത്തിന്റെ ഫുട്പാത്തിലേക്കുളള കോണിപ്പടി കയറിപ്പോയി. 75 പടികളുള്ള ഈ കോണിപ്പടി ജനങ്ങള്‍ ഉപയോഗിക്കാറില്ല. ഇതിന്റെ മുകളില്‍നിന്നു കുട്ടി താഴേക്കു വീണുവെന്നാണു തങ്കമ്മ പറയുന്നത്.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചു. അമ്പാടിക്ക് എട്ടു സഹോദരങ്ങളുണ്ട്.

No comments:
Post a Comment