കാഞ്ഞങ്ങാട്: അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ കാട്ടുകുളങ്ങരയിലെ വി.സുകുമാരന്‍ (58) വാഹനാപകടത്തില്‍ മരണപ്പെട്ടു. ജൂലൈ 24ന് മൂലക്കണ്ടത്ത് ദേശീയ പാതയില്‍ ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് മംഗലാപുരം കെഎംസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. 24ന് പേരക്കുട്ടി ആദര്‍ശിനോടൊപ്പം കെഎല്‍ 14ഡി 131 നമ്പര്‍ ബജാജ് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയില്‍ കെഎല്‍ 60 ബി 3333 നമ്പര്‍ സ്‌കോര്‍പ്പിയോ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ സുകുമാരന്‍ മാഷിനെ ഉടന്‍ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പരിക്കേറ്റ പേരക്കുട്ടി ആദര്‍ശിന്റെ തുടയെല്ല് പൊട്ടിയിരുന്നു.
ഭാര്യ:ഗൗരി, മക്കള്‍: സുപ്രിയ, സുരാജ് (സിവില്‍ എന്‍ജിനീയര്‍ യു എ ഇ), മരുമകന്‍: പ്രമോദ് (ബിഎസ്എഫ് ജവാന്‍ പഞ്ചാബ്). മൃതദേഹം ബുധനാഴ്ച ഉച്ചയോടെ കാട്ടുകുളങ്ങരയില്‍ കൊണ്ടുവരും.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment