ഉദുമ: മദ്രസ്സയുടെ മൂത്രപുരയില്‍ രഹസ്യമായി മൊബൈല്‍ ക്യാമറ സ്ഥാപിച്ച് വിവാദമായ മലപ്പുറംസ്വദേശിയായ മദ്രസ്സ അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതിന് ബേക്കല്‍ പോലീസ് കേസെടുത്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി റസാഖിനെതിരെ (24) യാണ് കേസ്.
ഉദുമ പാലക്കുന്നിനടത്തുളള മദ്രസ്സയില്‍ പഠിക്കുന്ന 12ഉം 13ഉം വയസ് പ്രായമുള്ള നാല് പെണ്‍കുട്ടികളെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്
ഒരു മാസം മുമ്പ് അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടികള്‍ വിവരം വീട്ടിലറിയിച്ചതിനെതുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്നും മൊഴിയെടുത്തപ്പോഴാണ് പീഡനം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഒരു മാസം മുമ്പ് മദ്രസ്സയിലെ മൂത്രപുരയില്‍ രഹസ്യമായി മൊബൈല്‍ ക്യാമറ സ്ഥാപിച്ച റസാഖിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തിരുന്നു. ഈ സംഭവത്തില്‍ മദ്രസ്സ മാനേജ്‌മെന്റ് കമ്മിററി ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.
ഇതിനിടയിലാണ് അധ്യാപകനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്.
അധ്യാപകനെ അന്വേഷിച്ച് എസ്.ഐ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലപ്പുറത്തേക്ക് പോയിട്ടുണ്ട്.
പെണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ച മദ്രസ്സ അധ്യാപകനെ നാട്ടുകാര്‍ പിടികൂടി
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഉദുമ പാലക്കുന്നിനടത്തുളള മദ്രസ്സയില്‍ പഠിക്കുന്ന 12ഉം 13ഉം വയസ് പ്രായമുള്ള നാല് പെണ്‍കുട്ടികളെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്
ഒരു മാസം മുമ്പ് അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടികള്‍ വിവരം വീട്ടിലറിയിച്ചതിനെതുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്നും മൊഴിയെടുത്തപ്പോഴാണ് പീഡനം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഒരു മാസം മുമ്പ് മദ്രസ്സയിലെ മൂത്രപുരയില്‍ രഹസ്യമായി മൊബൈല്‍ ക്യാമറ സ്ഥാപിച്ച റസാഖിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തിരുന്നു. ഈ സംഭവത്തില്‍ മദ്രസ്സ മാനേജ്‌മെന്റ് കമ്മിററി ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.
ഇതിനിടയിലാണ് അധ്യാപകനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്.
അധ്യാപകനെ അന്വേഷിച്ച് എസ്.ഐ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലപ്പുറത്തേക്ക് പോയിട്ടുണ്ട്.
പെണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ച മദ്രസ്സ അധ്യാപകനെ നാട്ടുകാര്‍ പിടികൂടി

No comments:
Post a Comment