കരുവഞ്ചാലില്‍ ബി കോം ഫൈനല്‍ വിദ്യാര്‍ത്ഥിയായിരുന്ന ജോബി 2009 ജനുവരി 17 ശനിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്. വെള്ളാട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന ഗാനമേളക്ക് ഇടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു സംഘത്തിന്റെ മര്‍ദ്ദനമേറ്റ ജോബി പിന്നീട് സമീപത്തെ വീട്ടു കിണറ്റില്‍ ദേഹമാസകലം മുറിവുകളോടെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
കിണറ്റില്‍ വീണ് മുങ്ങി മരിച്ചുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കരുവഞ്ചാലിലെ സൂപ്പി, വിനീഷ്, ശ്രീനോജ്, സഹീര്‍ മുഹമ്മദ്, റഫീക്ക്, സനോജ്, സലാം തുടങ്ങിയവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ജോബിയെ ഓടിച്ച് കിണറ്റില്‍ ചാടിച്ചുവെന്നായിരുന്നു ഇവര്‍ക്കെതിരെയായ കുറ്റം. ഇതുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ കോടതിയില്‍ തുടങ്ങാനിരിക്കെയാണ് പുനരന്വേഷണ ഉത്തരവ്. ജോബിയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ ജോയിസ് മൂലേക്കാട്ടില്‍ അഡ്വ. തോമസ് മണ്ണൂര്‍ മുഖാന്തിരം നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
മരണം സംബന്ധിച്ച പുനരന്വേഷണം നടത്തുന്നതിന് ആലക്കോട് സി.ഐക്ക് കോടതി നിര്‍ദേശം നല്‍കി. ജോബിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും, പ്രതികളെ രക്ഷിക്കാന്‍ പോലീസ് തെറ്റായ അന്വേഷണം നടത്തുകയായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
മരണം സംബന്ധിച്ച പുനരന്വേഷണം നടത്തുന്നതിന് ആലക്കോട് സി.ഐക്ക് കോടതി നിര്‍ദേശം നല്‍കി. ജോബിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും, പ്രതികളെ രക്ഷിക്കാന്‍ പോലീസ് തെറ്റായ അന്വേഷണം നടത്തുകയായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
കിണറിനുള്ളില്‍ വെച്ച് ജോബിയെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നത് നേരില്‍കണ്ട സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയില്ലെന്നും ശരീരത്തും മുഖത്തുമുണ്ടായിരുന്ന നിരവധി മുറിവുകളെ കുറിച്ച് അന്വേഷണം നടത്തിയില്ലെന്നും, മരണം മുങ്ങി മരണമാക്കുന്നതിന് വേണ്ടി വ്യാജ സാക്ഷികളെ രംഗത്തിറക്കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ഈ വാദങ്ങള്‍ ഫയലില്‍ സ്വീകരിച്ചാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മലയോര മേഖലയില്‍ ഏറെ കോളിളക്കമുയര്‍ത്തിയതായിരുന്നു ജോബിയുടെ മരണം.
Keywords: Kannur, Murder case, Court, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment