ഇരിക്കൂര്‍: വീടിന്റെ തറ പണിയാന്‍ കുഴിയെടുക്കുന്നതിന് ഇടയില്‍ മണ്ണിടിഞ്ഞ് വീണ് വൃദ്ധ മരണമടഞ്ഞു. അപകടം കണ്ട് മേസ്തിരിയും തൊഴിലാളി സ്ത്രീയും ബോധം കെട്ടുവീണു. പട്ടാന്നൂര്‍ കൊളപ്പ അഞ്ചാംപീടിക പാരിക്കല്‍ ഹൗസില്‍ ജാനകി (65) യാണ് മരണമടഞ്ഞത്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ഇരിക്കൂര്‍ ഡയനാമോ ഗ്രൗണ്ടിന് സമീപത്ത് ശ്രീകണ്ഠപുരത്തെ വി.പി. റഫീഖിന് വേണ്ടി പണിയുന്ന വീടിന്റെ തറക്ക് കുഴിയെടുക്കുമ്പോഴായിരുന്നു അപകടം. തൊട്ടടുത്ത കാസിമിന്റെ പറമ്പിലെ മതിലാണ് ഇടിഞ്ഞുവീണത്. നാലുപേരാണ് സംഭവസമയത്ത് ജോലി സ്ഥലത്ത് ഉണ്ടായിരുന്നത്.
ജാനകി കുനിഞ്ഞു നിന്ന് കുഴിയില്‍ നിന്ന് കല്ല് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. മതില്‍ ഇടിഞ്ഞുവീണത് ജാനകിയുടെ ദേഹത്തായിരുന്നു. ദേഹമാസകലം ചതഞ്ഞാണ് ജാനകി മരിച്ചത്. കല്ലിനടിയില്‍ നിന്ന് ജാനകിയെ പുറത്തെടുക്കുന്നത് കണ്ട് മേസ്തിരി ഇരിക്കൂര്‍ കുട്ടാവിലെ വെള്ളിക്കോത്ത് മോഹനന്‍ (45), തൊഴിലാളി കൊളപ്പ മനുസ്മൃതിയിലെ കെ.വി. ശ്രീജ (40) എന്നിവരാണ് മോഹാലസ്യപ്പെട്ട് വീണത്. ഇരുവര്‍ക്കും നിസാര പരിക്കേറ്റു. ഇവരെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജാനകിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളാജശുപത്രിയിലേക്ക് മാറ്റി. ചിത്ര, നിഷ എന്നിവരാണ് ജാനകിയുടെ മക്കള്‍. പ്രകാശന്‍, ജയ്‌സണ്‍ മരുമക്കള്‍. ഓമന, യശോദ, പരേതരായ ഗോപാലന്‍, ബാലന്‍ സഹോദരങ്ങള്‍.


No comments:
Post a Comment