കാഞ്ഞങ്ങാട്: മൂല്യച്യുതിയും അച്ചടക്കരാഹിത്യവും പുതിയ തലമുറയെ ഗ്രസിച്ചുക്കൊണ്ടിരിക്കുകയാണ്. ഇളംപ്രായത്തില്‍ തന്നെ ക്രിമിനലുകളാവുന്ന ദുരന്തം അത്യന്തം വേദനാജനകമാണ്. ഇതിന് പരിഹാരമായി യുവാക്കള്‍ ആത്മീയ പ്രവര്‍ത്തനങ്ങളിലും ധര്‍മ്മസരണിയിലും വ്യാപിതൃരാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ ഖാസി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ശഹ്‌റു റമളാന്‍ വിശുദ്ധിയുടെ വിളിയാളം എന്ന പ്രമേയത്തില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡെവോട്ടഡ് ഇസ്ലാമിക് ആക്ടിവിടീസ് (ഹാദിയ) കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി മെട്രോ പ്ലാസയിലെ സി. എം ഉസ്താദ് നഗറില്‍ സംഘടിപ്പിക്കുന്ന ചതുര്‍ദിന റമളാന്‍ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പ്രതീക്ഷയും ഊര്‍ജവുമാണ് യുവത. മാനവശേഷിയുടെ നിത്യസ്രോതസ്സായ യുവത്വത്തെ പ്രകൃതിക്കും ജനതക്കും അനുകൂലമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശെരീഫ് ഹുദവി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി മുഖ്യപ്രഭാഷണം നടത്തി. സി. മുഹമ്മദ് കുഞ്ഞി, മൊയ്തു മൗലവി പുഞ്ചാവി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ബശീര്‍ വെള്ളിക്കോത്ത്, മുബാറക് ഹസൈനാര്‍ ഹാജി, സ്വാലിഹ് ഹാജി തൊട്ടി, അബ്ദുല്‍ റഹ്്മാന്‍ വണ്‍ഫോര്‍, സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി, കെ. ബി കുട്ടി ഹാജി, തായല്‍ അബൂബക്കര്‍ ഹാജി, ഇബ്രാഹിം ഹാജി അടുക്കം, ഇര്‍ശാദ് തായല്‍, ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, റഫീഖ് ഹുദവി കാട്ടുമുണ്ട, അന്‍വര്‍ സാദാത്ത് ഹുദവി, സിദ്ധീഖ് നദ്‌വി ചേരൂര്‍, നൗഫല്‍ ഹുദവി കൊടുവള്ളി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി, ജാബിര്‍ ഹുദവി ചാനടുക്കം, അഷ്‌കര്‍ വടകരമുക്ക്, ബദ്ദ്ദീന്‍ ഹുദവി തൊട്ടി, സി. ടി അഹ്മദലി ഹുദവി ചെറുവത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:
Post a Comment