കാസര്‍കോട്: പലസ്‌തീനിലെ നിരാലംബരായ സിവിലിയന്മാരെ നിഷ്‌ഠൂരം കൊന്നൊടുക്കുന്ന ഇസ്രായേല്‍ ഭീകരതക്കെതിരെ മുസ്‌ലിം യൂത്തിലീഗ് കാസര്‍കോട് പ്രതിഷേധ പ്രകടനം നടത്തി.
യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് മൊയ്‌തീന്‍ കൊല്ലമ്പാടി, ജന.സെക്രട്ടറി എ.കെ.എം അഷ്‌റഫ് , ട്രഷറര്‍ കെബിഎം ശരീഫ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മമ്മു ചാല, അഷ്‌റഫ് എടനീര്‍, റഫീഖ് കേളോട്ട്, ടി.സി കബീര്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, അസീസ് കളത്തൂര്‍, റൗഫ് ബാവിക്കര, ഹാഷിം ബംബ്രാണ നേതൃത്വം നല്‍കി.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് / മുന്‍സിപ്പല്‍ ആസ്ഥാനങ്ങളില്‍ പലസ്ഥീന്‍ ഐക്യദാഢ്യം പ്രകടിപ്പിച്ചും ഇസ്രാഈല്‍ ഭീകരതയില്‍ പ്രതിഷേധിച്ചും പ്രകടനങ്ങള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് മൊയ്‌തീന്‍ കൊല്ലമ്പാടി ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് ആഹ്വനം ചെയ്‌തു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment