മൂന്നാര്‍: ഭാര്യയുടെ പ്രഹരമേറ്റു ഭര്‍ത്താവ് ആശുപത്രിയിലായതായി പരാതി. മൂന്നാര്‍ നല്ലതണ്ണി സ്വദേശിനിയായ കൃപയുടെ അടിയേറ്റ് രണ്ടാം ഭര്‍ത്താവ് കുമരേശനാണ് ആശുപത്രിയിലായത് . കൃപ നേരത്തെ സെന്തിലിനെ വിവാഹം ചെയ്ത കാര്യം മറച്ചുവച്ചാണ് തമിഴ്‌നാട് ചെങ്കില്‍പ്പെട്ട് നിലക്കോട്ട സ്വദേശിയായ കുമരേശനെ (29) വിവാഹം ചെയ്തത്. ചെന്നെയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് കൃപ കുമരേശനെ കണ്ടുമുട്ടുകയും വിവാഹം ചെയ്യുകയും ചെയ്തതെന്നു പറയുന്നു.
സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ: ഒരു സ്വകാര്യ പമ്പുസെറ്റു കമ്പനിയില്‍ ജോലി ചെയ്തിരുന്ന കൃപ ടീ നഗറില്‍ തയ്യല്‍ നടത്തി വന്നിരുന്ന കുമരേശനുമായി അടുപ്പത്തിലാവുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചു 2013 നവംബര്‍ 11 ന് ഇവരുടെ വിവാഹം നടന്നു. തുടര്‍ന്ന് രണ്ടുമാസത്തോളം തിരുപ്പൂരില്‍ ഒരുമിച്ചു താമസിച്ചിരുന്ന കൃപ പിന്നീട് സ്വദേശമായ മൂന്നാറിലേക്കു മടങ്ങി. തുടര്‍ന്ന് മൂന്നാറിലെ സ്വകാര്യ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്നു. പഴയ മൂന്നാറിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന കൃപയുടെ വീട്ടിലെത്തിയ കുമരേശന്‍ തന്നോടൊപ്പം വരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവും 12 വയസുള്ള കുട്ടിയുമുളള കൃപയുടെ വീട്ടുകാര്‍ ഈ ആവശ്യത്തെ എതിര്‍ത്തു. അപ്പോള്‍ മടങ്ങിയ കുമരേശന്‍ ജോലി കഴിഞ്ഞ് കൃപയുടെ അടുക്കല്‍ വീണ്ടുമെത്തി. തുടര്‍ന്ന് വീട്ടുകാരും കുമരേശനും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം മൂത്തതോടെ കൃപ കുമരേശനെ ഇരുമ്പുവടി കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.
ചോരവാര്‍ന്ന് റോഡരികില്‍ കിടന്ന കുമരേശനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. കുമരേശന്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Munnar, Attack, Hospital, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment