മംഗലാപുരം: തലശ്ശേരി സെയ്താര്‍ പള്ളി ആമൂസില്‍ നഫീര്‍ (24), കോഴിക്കോട് കുററിച്ചിറ തൃക്കോവില്‍ പള്ളി മാമുവിന്റെ മകന്‍ ഫഹീം (26) എന്നിവരെ കൊന്ന് കുഴിച്ച് മൂടിയ കേസിലെ പ്രതികളായ ചെര്‍ക്കള മുനാഫത്ത് മുനാഫര്‍ സനാഫ് (25), അണങ്കൂര്‍ ടി.വി സ്‌റ്റേഷനടുത്ത ടിപ്പുനഗറിലെ മുഹമ്മദ് ഇര്‍ഷാദ് (24), മുഹമ്മദ് സഫ്വാന്‍ (23) എന്നിവരെ മംഗലാപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേററ് കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടു.
പ്രതികളേയും കൊണ്ട് അന്വേഷണ സംഘം കാസര്‍കോട്ടേക്ക് തിരിച്ചു. പ്രതികളുടെ വീടുകളില്‍ തിരിച്ചില്‍ നടത്തുമെന്നറിയുന്നു. കൂടാതെ മംഗലാപുരത്ത് നിന്നും മൃതദേഹങ്ങളുമായി വന്ന വഴിയും ആയുധങ്ങള്‍ ഒളിച്ചുവെച്ച സ്ഥലവും മററും പ്രതികളോട് ചോദിച്ചറിയാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൂടാതെ വിദേശത്ത് നിന്ന് സ്വര്‍ണ്ണം കൊടുത്തയച്ചതാരെന്നും അന്വേഷിക്കും. കണ്ണൂര്‍ സ്വദേശിക്ക് വേണ്ടിയാണ് സ്വര്‍ണ്ണം കടത്തിയതെന്നാണ് പൊലീസ് നിഗമനം. സ്വര്‍ണ്ണകള്ളക്കടത്തിന്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലാന്‍ ആവുമോ എന്നാണ് അന്വേഷണ സംഘം നോക്കുന്നത്.
പ്രതികള്‍ വിററ രണ്ട് കിലോ സ്വര്‍ണ ബിസ്‌ക്കററുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നാല് ബിസ്‌ക്കററുകളാണ് പിടിച്ചെടുത്തത്. ഇനിയും സ്വര്‍ണ്ണം കണ്ടെത്തേണ്ടതുണ്ട്.
പ്രതികള്‍ ഉപയോഗിച്ച കെ.എല്‍.14 പി. 3351 റണോള്‍ട്ട് ഡസ്റ്റര്‍ കാര്‍ തളങ്കര ആയിഷാ മന്‍സിലില്‍ അബ്ദുല്‍ മുനീറിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാര്‍ വാടകക്കെടുത്തതെന്നാണ് വിവരം. ഇക്കാര്യവും പൊലീസ് പരിശോധിക്കും.
Keywords: Kasargod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment