കൊച്ചി: കേള്‍വിയുടെ സൗഭാഗ്യങ്ങള്‍ നിഷേധിച്ച വിധിക്ക് സോഫിയയുടെ വിജയങ്ങള്‍ക്ക് വിലങ്ങിടാനായില്ല. ബധിരര്‍ക്കായുള്ള ലോക സൗന്ദര്യ മത്സരത്തിന് സോഫിയ വെള്ളിയാഴ്ച രാത്രി ചെക്ക്‌റിപ്പബ്‌ളിക്കിലെ പ്രാഗിലേക്ക് വിമാനം കയറി.ജന്മനാ കേള്‍വിയുടെ ലോകം അന്യമാണെങ്കിലും ചുവടുവെയ്ക്കുന്ന മേഖലകളിലെല്ലാം വിജയംകുറിച്ചാണ് സോഫിയ .എം.ജോ എന്ന ഡിഗ്രി വിദ്യാര്‍ഥിനി ലോകത്തിനുമുന്നില്‍ തന്റെ കഴിവുകള്‍ വെളിപ്പെടുത്താന്‍ യാത്രയായത്.
എരൂര്‍ കല്ലുപുരയ്കല്‍ ജോ ഫ്രാന്‍സിസിന്റെയും ഗൊരോത്തിയുടെയും മകളായ സോഫിയ ആലുവ സെന്റ്.സേവ്യേഴ്‌സ് കോളേജില്‍ രണ്ടാംവര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയാണ്.കായിക രംഗത്തും മോഡലിങ്ങിലും പെയിന്റിങ്ങിലും ഫാഷന്‍ ഡിസൈനിങ്ങിലുമെന്നുവേണ്ട സകല രംഗത്തും സോഫിയ താരമാണ്. ബധിരര്‍ക്കായുള്ള ഷോട്ട് പുട്ടില്‍ എട്ടു വര്‍ഷം സംസ്ഥാനതലത്തിലും മൂന്നുവട്ടം ദേശീയതലത്തിലും ചാമ്പ്യന്‍ഷിപ്പ് നേടി.ഡിസ്‌കസ് ത്രോയിലും സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. അമൃത ചാനല്‍ സൂപ്പര്‍മോഡല്‍ മത്സര വിജയിയായ സോഫിയ കൊച്ചി ഫാഷന്‍ വീക്കില്‍ റാമ്പില്‍ ചുവടുവെച്ചിട്ടുണ്ട്.
കൊച്ചിയില്‍ നടന്ന മിസ് മലയാളി വേള്‍ഡ് വൈഡ് ഗ്ലോബല്‍ മത്സരത്തില്‍ സെക്കന്റ് റണ്ണറപ്പാണ്.ബധിരര്‍ക്കായുള്ള ദേശീയ സൗന്ദര്യ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയാണ് ലോകമത്സരത്തിന് അര്‍ഹത നേടിയത്.അമ്മയും സോഫിയക്കൊപ്പം പോകുന്നുണ്ട്.
എരൂര്‍ നിന്ന് ആലുവയിലെ കോളേജിലേക്ക് സ്‌കൂട്ടറോടിച്ചു പോകുന്ന സോഫിയ ദൂര്‍ഘദൂരം കാറോടിക്കാറുമുണ്ട്. ഭാവിയില്‍ കാറോട്ട മത്സരങ്ങളില്‍ പങ്കെടുക്കാനും ആഗ്രഹമുണ്ട്.

അനുജന്‍ റിച്ചാര്‍ഡിനും ഭാഗികമായി കേള്‍വിക്കുറവുണ്ട്.ഈ വര്‍ഷം പ്ലസ്ടു പാസ്സായ റിച്ചാര്‍ഡും ചേച്ചിയെപോലെ തന്നെ പഠനത്തിലും കളികളിലുമൊക്കെ മുന്നിലാണ്.പിതാവ് ജോ ഫ്രാന്‍സിസ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ഉദ്യോഗസ്ഥനാണ്.17 നു നടക്കുന്ന സൗന്ദര്യമത്സരത്തിലും പിന്നീടുള്ള ഫാഷന്‍ഷോയിലും സോഫിയ പങ്കെടുക്കും.

Keywords:Kochi Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment