കാഞ്ഞങ്ങാട്: ചോയ്യംകോട്, ബിരിക്കുളം, കൊട്ടമടല്‍, പ്ലാത്തടം കാളിയാനം, കൂടോല്‍, കോളംകുളം, മയ്യങ്ങാനം, പെരിയങ്ങാനം പ്രദേശങ്ങളില്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതില്‍ പ്രധിഷേധിച്ച് ഡി.വൈ.എഫ്.ഐ ബിരിക്കുളം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചോയ്യംകോട് സെക്ഷന്‍ ഓഫീസ് ഉപരോധിച്ചു. ഉപരോധസമരം സംസ്ഥാന കമ്മിറ്റിഅംഗം വി.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.
ടി.അനീഷ് അദ്ധ്യക്ഷനായി. കെ.പി.വേണുഗോപാല്‍, കെ.മണി, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അസി.എന്‍ജിനിയര്‍ ഒ.വി.രമേഷുമായി നടത്തിയ ചര്‍ച്ചയില്‍ ഫീഡര്‍ കൂവപ്പാറയിലേക്ക് മാറ്റിയത് പുത്തരിയടുക്കത്തേക്ക് തന്നെ പുന:സ്ഥാപിച്ച് വൈദ്യുതി മുടക്കത്തിന് പരിഹാരമുണ്ടാക്കി.
ബിരിക്കുളം ടൗണില്‍ റോഡിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുത തൂണുകള്‍ മാറ്റുന്നതിനാവശ്യമായ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ അനുമതി വാങ്ങി രണ്ടു ദിവസത്തിനകം തന്നെ ജില്ലാ പഞ്ചായത്തിന് സമര്‍പ്പിക്കുമെന്നും അസിസ്റ്റന്റ് എന്‍ജിനിയര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. ഫണ്ട് ലഭ്യമാക്കുന്ന മുറയ്ക്ക് തൂണുകള്‍ മാറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സമരത്തിന് എം.രാജന്‍, വി.രാജേഷ്, അനൂപ് പെരിയല്‍, എം.കെ.പ്രതീപ് കുമാര്‍, കെ.ദിലീപ്, എന്നിവര്‍ നേതൃത്ത്വം നല്‍കി.

Keywords: Kanhangad, Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment