തിരുവനന്തപുരം: കേരള നിയമസഭയുടെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ആഗ്രഹിക്കുന്നുവെന്നും അതിന് തന്നെ അനുവദിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചതായും ജി.കാര്‍ത്തികേയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ എന്നിവരെ താന്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ സ്ഥാനം മഹനീയതയുള്ള പദവിയാണ്. ഒരു പദവിക്കും വേണ്ടിയല്ല സ്ഥാനമൊഴിയുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരണമെന്ന ആഗ്രഹമുണ്ട്. മൂന്നു വര്‍ഷം മുമ്പ്് സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തിച്ചത് പാര്‍ട്ടിയാണ്. പക്ഷേ ആ പദവി ഒഴിയണമെങ്കില്‍ പാര്‍ട്ടി അനുവദിക്കണം. പാര്‍ട്ടി ഇതുവരെ അതിന് അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പതിനാല് വയസുമുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളാണ് ഞാന്‍. ഇതുവരെ കിട്ടിയ എല്ലാ സ്ഥാനങ്ങള്‍ക്കും പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നു. തന്റെ രാജിക്കാര്യത്തില്‍ പാര്‍ട്ടി ഒരിക്കലും വിഷമവൃത്തത്തില്‍ അല്ല. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. രാജി എന്ന്, എപ്പോള്‍ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടിയുടെ തീരുമാനത്തിന് വിധേയമായി മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ. വിവാദങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യങ്ങള്‍ മാദ്ധ്യമങ്ങളോട് നേരിട്ട പറയുന്നതെന്നും കാര്‍ത്തികേയന്‍ വിശദീകരിച്ചു.
രാജിവച്ച ശേഷം മന്ത്രിസഭയില്‍ ചേരുമോയെന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് കാര്‍ത്തികേയന്‍ മറുപടി നല്‍കി.

Keywords:Thiruvananthapuram, Speaker, G.Karthikeyan, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment