പൊന്‍കുന്നം: മുമ്പ് പല കേസുകളില്‍ പ്രതിയായ 24കാരി, സ്വന്തം മുത്തശ്ശിയുടെ കണ്ണില്‍ കുരുമുളകുസ്‌പ്രേയടിച്ചശേഷം സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ടു. തെക്കേത്തുകവല കുമ്പളാനിക്കല്‍ പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ സുബൈദ(71)യുടെ മാലയാണ്, മകളുടെ മകള്‍ സുറുമി(നിഷ24) പൊട്ടിച്ചെടുത്തതായി പരാതിയുള്ളത്. പൊന്‍കുന്നം പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
അമ്മ വിദേശത്തായിരുന്നതിനാല്‍ മുത്തശ്ശിക്കൊപ്പമായിരുന്നു പഠനകാലത്ത് സുറുമി താമസിച്ചിരുന്നത്. പിന്നീട് വീടുവിട്ടുപോയ സുറുമി 2011 ആഗസ്തില്‍ ആലുവ തോട്ടയ്ക്കാട്ടുകരയില്‍ സ്പിരിറ്റുകടത്തുകേസില്‍ അറസ്റ്റിലായിരുന്നു. 'മോഡല്‍ ഗേള്‍' എന്നപേരില്‍ ആഡംബരക്കാറുകളുടെ മുന്‍സീറ്റില്‍ ഇവര്‍ യാത്രചെയ്യുമ്പോള്‍ ഡിക്കിയില്‍ സ്പിരിറ്റ് കടത്തുകയായിരുന്നു രീതി. പിന്നീട് കോട്ടയംചങ്ങനാശ്ശേരി റൂട്ടില്‍ ബസ്സില്‍ മദ്യലഹരിയില്‍ യാത്രക്കാരെ കൈകാര്യംചെയ്തതിനും ഇവര്‍ അറസ്റ്റിലായിട്ടുണ്ട്.സുബൈദയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

Keywords:Robbery, kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment