മരിക്കുന്നതിന് തലേദിവസം ശശിതരൂരും സുനന്ദയും തമ്മില്‍ വഴക്കുണ്ടായി. അതിന്റെ ഫലമായാണ് ശരീരത്തിലെ മുറിവുകള്‍. എന്നാല്‍ ഇത് മരണകാരണമല്ലെന്നും പോലീസ് വ്യക്തമാക്കി. ജനവരി 17 ന് ഡല്‍ഹിയിലെ ലീല ഹോട്ടലിലാണ് സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശരീരത്തില്‍ മുറിവുകള്‍ കണ്ടതോടെ കൊലപാതമാണെന്ന് ആരോപണമുയരുകയും ശശിതരൂര്‍ സംശയത്തിന്റെ നിഴലിലാകുകയും ചെയ്തു. സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന് എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി സുധീര്‍ ഗുപ്ത കഴിഞ്ഞയിടെ വെളിപ്പെടുത്തിയതോടെ വിവാദം വീണ്ടും മുറുകി.
ശശിതരൂരും അന്നത്തെ ആരോഗ്യമന്ത്രിയായ ഗുലാംനബി ആസാദും സമ്മര്‍ദം ചെലുത്തിയെന്നാണ് സുധീര്‍ ഗുപ്ത ആരോപിച്ചത്. വിവാദം വീണ്ടും ചൂടുപിടിച്ചതോടെ അടിയന്തരമായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കി. കേസിന്റെ അന്വേഷണം റിപ്പോര്‍ട്ട് അടുത്തയാഴ്ചയോടെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിക്കും. പ്രാഥമിക അന്വേഷണം നടത്തിയ എസ്.ഡി.എം വിശദമായ അന്വേഷണത്തിന് ഡല്‍ഹി പോലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു.
സുനന്ദയുടെ മരണത്തെക്കുറിച്ച് പുതിയ വിവാദങ്ങള്‍ ഉടലെടുത്തപ്പോള്‍ ബന്ധുക്കളില്‍ ഒരാള്‍ കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം വേണമോ എന്ന് തീരുമാനിക്കുക.
Keywords: Delhi, Police, Sunantha Pushkar, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment