Latest News

സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം: മറുപടിയുമായി തരൂര്‍

തിരുവനന്തപുരം: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ശശി തരൂരിന്റെ മറുപടി. സുനന്ദ മരിച്ചതിനു ശേഷം മാധ്യമവിചാരണ ഉണ്ടായ വേളയില്‍ തന്നെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അതില്‍ മാധ്യമങ്ങള്‍ക്കു നല്‍കാന്‍ കഴിയുന്ന വിവരങ്ങള്‍ അവര്‍ക്കു നല്‍കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. സുനന്ദയുടെ കുടുംബവും ഇതേ നിലപാടാണു സ്വീകരിച്ചത്. ഞങ്ങളെല്ലാവരും അന്വേഷണവുമായി പൂര്‍ണതോതില്‍ സഹകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ഇതേ നിലപാട് താന്‍ ആവര്‍ത്തിക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയാക്കി ഊഹാപോഹങ്ങള്‍ക്ക് വിരാമമിടണമെന്ന് അധികാരികളോട് അഭ്യര്‍ഥിക്കുകയാണെന്നും തരൂര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതിനിടെ, സുനന്ദ പുഷ്കറിന്റെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ടു ശശി തരൂരിനെതിരായ ആരോപണങ്ങള്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഡോ.സുധീര്‍ ഗുപ്ത ഉന്നയിച്ച ആരോപണങ്ങള്‍ കളവാണെന്നു ഫൊറന്‍സിക് വിഭാഗം പറഞ്ഞു.

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂര്‍ സമ്മര്‍ദം ചെലുത്തിയതായി എയിംസിലെ ഡോക്ടര്‍ സുധീര്‍ ഗുപ്തയാണ് ആരോപിച്ചത്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡോ.ഗുപ്തയുടെ വെളിപ്പെടുത്തല്‍.

Keywords: Sasi Tharoor, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.