കണ്ണൂര്‍: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ തൂക്കിക്കൊല്ലുന്നതിനുള്ള കൂലി രണ്ടുലക്ഷം രൂപയാക്കി ഉയര്‍ത്തിയെന്ന വാര്‍ത്ത വന്നതോടെ ആരാച്ചാരാവാന്‍ ആള്‍ത്തിരക്കേറി. പുതിയ ജയില്‍ചട്ടത്തിലാണ് ആരാച്ചാരുടെ പ്രതിഫലം 500 രൂപയില്‍നിന്ന് രണ്ടുലക്ഷമാക്കിയത്.
ഈ വാര്‍ത്ത വന്നതോടെ സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളിലേക്കും ജയില്‍ ആസ്ഥാനത്തേക്കും അപേക്ഷകരുടെ പ്രവാഹമായിരുന്നു. ആരാച്ചാര്‍ ഒരു തസ്തികയല്ലെന്നും ഇതിലേക്ക് നിയമനമില്ലെന്നും വിശദീകരിച്ച് ജയിലധികൃതര്‍ മടുത്തു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം 50 പേരെങ്കിലും ആരാച്ചാരാകാന്‍ സന്നദ്ധരായെത്തി. വധശിക്ഷ കാത്തുകിടക്കുന്ന തടവുകാര്‍ ഇവിടെയാണു കൂടുതലുള്ളത്. ചിലര്‍ ഒരു ധീരകൃത്യം ഏറ്റെടുക്കുന്നുവെന്ന വീരവാദത്തോടെ രംഗത്തെത്തി. മറ്റുചിലര്‍ കടംവീട്ടാനുള്ള മാര്‍ഗമാണിതെന്ന സങ്കടഹര്‍ജിയുമായാെണത്തിയത്.
തൃശ്ശൂര്‍ സ്വദേശിയായ ഒരാളുടെ വാക്കുകള്‍ ഇങ്ങനെ: ''സാറേ, പതിനാറുപേരല്ലേ ഇപ്പോള്‍ വധശിക്ഷ കാത്തുകിടക്കുന്നത്. ഇവരെ ഒന്നിച്ചുകൊല്ലാന്‍ ഞാനൊരുക്കമാണ്. എന്റെ കടം വീട്ടാനും കുടുംബത്തെ രക്ഷിക്കാനും ഇതെനിക്ക് ദൈവം തരുന്ന വഴിയാണ്. എന്നെയൊന്നു സഹായിക്കണം...'' ആരാച്ചാരുടെ പേരും വിലാസവും വെളിപ്പെടുത്തരുതെന്നാണ് ജയില്‍ചട്ടത്തിലുള്ളത്. അതുകൊണ്ടുതന്നെ ആരാച്ചാര്‍കുപ്പായമിടാന്‍ കൊതിച്ചെത്തിയവരുടെ പേരുകള്‍ ഇവിടെ നല്‍കുന്നില്ല.
ജയില്‍ ആസ്ഥാനത്തേക്ക് അപേക്ഷയയച്ചവരും നിരവധിയാണ്. പലരും നേരിട്ട് ആസ്ഥാനത്ത് ഹാജരായി. ഇവരെയൊക്കെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍പെട്ട പാട് ചെറുതൊന്നുമല്ലെന്ന് ഒരു ജയില്‍വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗോവിന്ദച്ചാമിയെ കൊല്ലാന്‍ അവസരം വേണമെന്നാവശ്യപ്പൈട്ടത്തിയ ചിലരും ഇക്കൂട്ടത്തിലുണ്ട്.
ആരാച്ചാരെന്നത് ജയിലിലെ ഒരു തസ്തികയല്ല. അതിനാല്‍ ഇങ്ങനെയൊരു നിയമനവുമില്ല. വധശിക്ഷ നടപ്പാക്കുമ്പോള്‍ ആ കൃത്യം നിര്‍വഹിക്കുന്നയാളെയാണ് ആരാച്ചാരെന്നു വിളിക്കുന്നത്. ജയില്‍ജീവനക്കാര്‍ ഇതിനു തയ്യാറായില്ലെങ്കിലാണ് പുറമേനിന്ന് ആളെ സ്വീകരിക്കുക. കടുത്ത മാനസികസംഘര്‍ഷമുണ്ടാക്കുന്ന ഒരു ജോലിയായിട്ടും 500 രൂപയാണ് മുമ്പിതിനു പ്രതിഫലമായി നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ ഈ കൃത്യം ചെയ്യുന്നതിനു സന്നദ്ധരാവുന്നവര്‍ കുറവായിരുന്നു. ഇതോടെയാണ് പുതിയ ജയില്‍ചട്ടത്തില്‍ കൂലി കൂട്ടിയത്.
സംസ്ഥാനത്തെ ജയിലുകളില്‍ 16 പേരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരായുള്ളത്. ഇതിലേറെയും ജില്ലാ സെഷന്‍സ് കോടതി വിധിച്ചതാണ്. ഈ വിധിക്കെതിരെ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാന്‍ പ്രതിക്കവകാശമുണ്ട്. ഈ കോടതികളും വധശിക്ഷ അംഗീകരിക്കണം. അതും കഴിഞ്ഞാല്‍ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കാം. ദയാഹര്‍ജിയും തള്ളിയാലാണ് വധശിക്ഷ നടപ്പാക്കാനാവുക. ആ ഘട്ടം പൂര്‍ത്തിയാക്കിയവരാരും ജയിലില്‍ക്കഴിയുന്നില്ല. അതുകൊണ്ടുതന്നെ ആരാച്ചാരെ തേടിനടക്കേണ്ട ഒരവസ്ഥ ഇപ്പോള്‍ സംസ്ഥാന ജയില്‍വകുപ്പിനില്ല.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment