ചെങ്ങന്നൂര്‍: റയില്‍വെ ട്രാക്കില്‍ കയറിനിന്ന പ്ലസ്ടു വിദ്യാര്‍ഥിയെ രക്ഷിക്കാന്‍ തീവണ്ടി പെട്ടെന്ന് ബ്രേക്കിട്ടു. ലോക്കോ പൈലറ്റ് ഇറങ്ങിവന്ന് വിദ്യാര്‍ഥിയെ പിടികൂടി ആര്‍.പി.എഫിന് കൈമാറി.
എറണാകുളം-കൊല്ലം മെമു ഓതറ കോയിക്കല്‍തോട് ഭാഗത്താണ് പെട്ടെന്ന് ബ്രേക്ക് പിടിച്ചുനിര്‍ത്തിയത്. ഇതിന്റെ ആഘാതത്തില്‍ ബോഗികള്‍ കുലുങ്ങി യാത്രക്കാര്‍ പരിഭ്രാന്തരായി.
ലോക്കോ പൈലറ്റ് പി.എസ്. രാജന്‍ എന്‍ജിന്‍ റൂമില്‍നിന്ന് ഇറങ്ങിവന്ന് വിദ്യാര്‍ഥിയെ പിടികൂടി വണ്ടിയിലുണ്ടായിരുന്ന ആര്‍.പി.എഫ്. ഉദ്യോഗസ്ഥന് കൈമാറി. ഏഴ് മിനിറ്റിനുശേഷമാണ് വണ്ടി യാത്ര തുടര്‍ന്നത്.
ട്യൂഷനുപോയി മടങ്ങുകയായിരുന്ന മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാളാണ് ട്രാക്കില്‍ കയറിനിന്നത്. ലോക്കോ പൈലറ്റ് ഇത് കണ്ടതുകൊണ്ട് അപകടം ഒഴിവായി. ട്രെയിന്‍ ചെങ്ങന്നൂരിലെത്തിയപ്പോള്‍ വിദ്യാര്‍ഥിയെ ആര്‍.പി.എഫ്. സ്റ്റേഷനിലെത്തിച്ചു.
ട്രാക്കില്‍ അതിക്രമിച്ചുകയറിയതിന് ഇയാള്‍ക്കെതിരെ ആര്‍.പി.എഫ്. കേസെടുത്തു.
Keywords: Railway Track, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
എറണാകുളം-കൊല്ലം മെമു ഓതറ കോയിക്കല്‍തോട് ഭാഗത്താണ് പെട്ടെന്ന് ബ്രേക്ക് പിടിച്ചുനിര്‍ത്തിയത്. ഇതിന്റെ ആഘാതത്തില്‍ ബോഗികള്‍ കുലുങ്ങി യാത്രക്കാര്‍ പരിഭ്രാന്തരായി.
ലോക്കോ പൈലറ്റ് പി.എസ്. രാജന്‍ എന്‍ജിന്‍ റൂമില്‍നിന്ന് ഇറങ്ങിവന്ന് വിദ്യാര്‍ഥിയെ പിടികൂടി വണ്ടിയിലുണ്ടായിരുന്ന ആര്‍.പി.എഫ്. ഉദ്യോഗസ്ഥന് കൈമാറി. ഏഴ് മിനിറ്റിനുശേഷമാണ് വണ്ടി യാത്ര തുടര്‍ന്നത്.
ട്യൂഷനുപോയി മടങ്ങുകയായിരുന്ന മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാളാണ് ട്രാക്കില്‍ കയറിനിന്നത്. ലോക്കോ പൈലറ്റ് ഇത് കണ്ടതുകൊണ്ട് അപകടം ഒഴിവായി. ട്രെയിന്‍ ചെങ്ങന്നൂരിലെത്തിയപ്പോള്‍ വിദ്യാര്‍ഥിയെ ആര്‍.പി.എഫ്. സ്റ്റേഷനിലെത്തിച്ചു.
ട്രാക്കില്‍ അതിക്രമിച്ചുകയറിയതിന് ഇയാള്‍ക്കെതിരെ ആര്‍.പി.എഫ്. കേസെടുത്തു.
No comments:
Post a Comment