അനുപ്പൂര്‍: മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയില്‍ മരിച്ചവര്‍ ജോലിചെയ്യും! വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയ ആളുകളും കൃത്യമായി ജോലിക്കെത്തുന്നുവെന്നാണ് ഓഫീസ് രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാവുന്നത്. ഇത് അവിശ്വസനീയമായ എന്തോ ആണെന്ന് കരുതുന്നവര്‍ക്ക് തെറ്റി, കറതീര്‍ന്ന ആള്‍മാറാട്ടമാണ്! ബെജ്‌നാഥ് ഗൂപ്‌ത എന്ന തൊഴിലാളിയുടെ കഥ അനുപ്പൂരിലെ ആള്‍മാറാട്ടത്തിന് ഉത്തമ ഉദാഹരണമാണ്.
Keywords:Police, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സൗത്ത് ഈസ്‌റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡിലെ (എസ്‌ഇസിഎല്‍) തൊഴിലാളിയായിരുന്ന ബൈജ്‌നാഥ് 13 വര്‍ഷം മുന്‍പ് മരിച്ചു. എന്നാല്‍ ഓഫീസ് രേഖകള്‍ അനുസരിച്ച് ഇയാള്‍ 2013 വരെ ഒരു ദിവസം പോലും മുടങ്ങാതെ ജോലിക്ക് ഹാജരായിട്ടുണ്ട്! ബൈജ്‌നാഥിന്റെ മരിച്ചപ്പോള്‍ ആ സ്‌ഥാനത്ത് നാട്ടുകാരനായ ഇന്ദ്രബഹന്‍ എന്നയാള്‍ കയറിപ്പറ്റുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍, അനുപ്പൂരില്‍ ഇത്തരം ആള്‍മാറാട്ടം ഒരു പുത്തരിയല്ലെന്നാണ് പോലീസ് പറയുന്നത്. മൂന്നു മാസത്തിലൊരിക്കലെങ്കിലും ഇത്തരം പരാതികള്‍ ലഭിക്കാറുണ്ടെന്ന് അനുപ്പൂര്‍ എസ് പി പറയുന്നു.
No comments:
Post a Comment