മലപ്പുറം: അല്ലാഹു അക്ബര്‍..അല്ലാഹു അക്ബര്‍...ശ്രുതിമധുരമായ ബാങ്കൊലി കേട്ടും നിറഞ്ഞുപെയ്ത മഴ കണ്ടും വിശ്വാസികള്‍ റംസാന്‍ ഇരുപത്തിയേഴാം രാവിന്റെ പുണ്യത്തില്‍ അലിഞ്ഞു. ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ച രാവും ഒരുമിച്ച വിശുദ്ധിയുടെ രാത്രിയില്‍ നടന്ന മഅദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ഒത്തുചേര്‍ന്ന വിശ്വാസികള്‍ സ്വലാത്ത് നഗറില്‍ ആത്മീയസാഗരം തീര്‍ത്തു. ലോക സമാധാനത്തിനുള്ള പ്രാര്‍ത്ഥനകളും ഭീകരതയ്ക്കും ലഹരിവിപത്തിനും എതിരെയുള്ള പ്രതിജ്ഞകളും സമ്മേളനത്തില്‍ നിറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ ഇഅതികാഫ് ജല്‍സയോടെ തുടങ്ങിയ പരിപാടികള്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ നീണ്ടു. വൈകുന്നേരം നാലിന് ബുര്‍ദ പാരായണത്തോടെ പ്രധാനവേദിയില്‍ പരിപാടികള്‍ തുടങ്ങി. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനംചെയ്തു മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ഭീകരതയ്‌ക്കെതിരെയുള്ള പ്രതിജ്ഞാ ചടങ്ങിനും സമാപന പ്രാര്‍ത്ഥനയ്ക്കും അദ്ദേഹം നേതൃത്വംനല്‍കി.
സമ്മേളനത്തില്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ഭീകരാക്രമണത്തെ അപലപിക്കുന്ന പ്രത്യേക പ്രമേയം അവതരിപ്പിച്ചു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സംവിധാനങ്ങളും ഇസ്രായേല്‍ ഭീകരത അവസാനിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. യു.എന്‍ മനുഷ്യാവകാശസമിതിയില്‍ പലസ്തീന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തതിനെ പ്രമേയം പ്രകീര്‍ത്തിച്ചു. ഈ നിലപാട് രാജ്യത്തിനകത്തും അന്താരാഷ്ട്ര വേദികളിലും ഇനിയും തുടരേണ്ടതുണ്ടെന്നും പ്രമേയ പ്രഭാഷണം നടത്തിയ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു.
സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയുടെ സ്മരണയില്‍ പ്രത്യേക ദുആയും വിഷ്വല്‍ പ്രസന്റേഷനും നടത്തി. തൗബ, തഹ്ലീല്‍, സ്വലാത്ത്, ഖത്മുല്‍ ഖുര്‍ആന്‍ ദുആ എന്നിവയ്ക്കും പ്രമുഖ പണ്ഡിതര്‍ നേതൃത്വംനല്‍കി. സ്വലാത്ത് നഗറിലെ പ്രധാന നഗരിക്ക് പുറമെ വിവിധ ഗ്രൗണ്ടുകളില്‍ വിപുലമായ ശബ്ദ-വെളിച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒരു ലക്ഷം ഇഫ്താര്‍ കിറ്റുകള്‍ വിതരണംചെയ്തു. പ്രധാന നഗരിയിലും പ്രത്യേകം തയ്യാറാക്കിയ പന്തലുകളിലുമായി ജനസാഗരം ഒന്നിച്ച് നോമ്പുതുറന്നു. പ്രവാസികള്‍ക്ക് പ്രത്യേക ഗള്‍ഫ് കൗണ്ടറും ദൂരദിക്കുകളില്‍ നിന്നെത്തുന്നവര്‍ക്ക് അത്താഴവിതരണത്തിന് പ്രത്യേകം വളണ്ടിയര്‍ സംഘവും തയ്യാറാക്കിയിരുന്നു. നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്ക് പുറമെ തസ്ബീഹ്, അവ്വാബീന്‍, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു.
സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് അഹമ്മദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, ഇ. സുലൈമാന്‍ മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, ഹസ്സന്‍ മുസ്ലിയാര്‍ വയനാട്, കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍, മൗലാനാ നൂറുല്‍ ഹസന്‍ (ഓസ്‌ട്രേലിയ), ഷാഹുല്‍ഹമീദ് വാവു (ഹോങ്കോങ്), മുഹമ്മദ് മുഹ്‌സിന്‍ (ബ്രിട്ടന്‍), സി. മുഹമ്മദ് ഫൈസി, പ്രൊഫ. എ.കെ. അബ്ദുല്‍ഹമീദ്, എ.പി. അബ്ദുല്‍കരീം ഹാജി, അബ്ദുല്‍ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment