കോട്ടയം: വിവാഹമോചനത്തിനൊരുങ്ങുന്ന നടി മഞ്ജു വാര്യര്‍ താനും ദിലീപും ഒരുമിച്ചു ജീവിച്ച പതിനാലു വര്‍ഷത്തിനിടയില്‍ സമ്പാദിച്ച എണ്‍പതു കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ദിലീപിനു വിട്ടു കൊടുക്കാന്‍ തീരുമാനിച്ചു. ഇതിനാവശ്യമായ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ മഞ്ജു തന്റെ അഭിഭാഷകനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മഞ്ജു തന്റെ തീരുമാനം അഭിഭാഷകനെ അറിയിച്ചത്.
സ്തീസമൂഹത്തിനു മുന്നില്‍ ആര്‍ജവമുള്ള ഒരു റോള്‍ മോഡലായി മാറുന്ന മഞ്ജു അതിനു നിരക്കുന്ന രീതിയില്‍ തന്നെ തനിക്കുകൂടി അവകാശപ്പെട്ട കോടികളുടെ സ്വത്തുക്കള്‍ ദിലീപിനു വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം അഭിഭാഷകന്‍ മുഖേന കുടുംബകോടതിയെ അറിയിക്കും. ദിലീപിന്റെ ഹര്‍ജിയില്‍ കേസിന്റെ ആദ്യ വാദം കേള്‍ക്കല്‍ ഈ മാസം 23- നാണ്. അന്നു ഹാജരാകണമെന്നു രണ്ടു പേരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമ വേട്ടയാടല്‍ ഒഴിവാക്കാന്‍ രഹസ്യ വിചാരണ വേണമെന്നു ദിലീപ് കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കും.
ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് കഴിഞ്ഞ മാസം അഞ്ചിന് എറണാകുളം കുടുംബകോടതിയില്‍ ദിലീപ് വിവാഹമോചന ഹര്‍ജി നല്‍കിയതോടെയാണ് ഇരുവരും വഴി പിരിയുമെന്നതിനു സ്ഥിരീകരണമായത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'ഹൌ ഓള്‍ഡ് ആര്‍ യുവിലൂടെ മഞ്ജു വാര്യര്‍ സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ വേളയില്‍ തന്നെയാണ് ദിലീപ് കുടുംബകോടതിയിലെത്തിയത്.
മഞ്ജുവിന്റെ ജീവിതവുമായി ഏറെ സമാനതകളുള്ളതാണ് ഈ സിനിമയിലെ മുഖ്യ കഥാപാത്രമായ നിരുപമയുടെ ജീവിതം. നിരുപമയുടെ വേഷം അവിസ്മരണീയമാക്കിയ മഞ്ജുവിനെ സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കുകയും ചെയ്തു. മാസങ്ങള്‍ക്കു മുമ്പ് തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലുള്ള ഷീ ടാക്സിയുടെ ഗുഡ് വില്‍ അംബാസഡറായി മഞ്ജു അവരോധിക്കപ്പെട്ടിരുന്നു.

Keywords: Kottayam, Manju Waio Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment