Latest News

മകന്റെ ബൈക്കില്‍ നിന്ന് വീണ് അമ്മ മരിച്ചു

ചാവക്കാട്: മകന്റെ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കവെ നിവര്‍ത്തിപ്പിടിച്ച കുട കാറ്റില്‍പ്പെട്ട് റോഡില്‍ തലയടിച്ചുവീണ് അമ്മ മരിച്ചു. തിരുവത്ര കുഞ്ചേരി തിരുവത്ര വീട്ടില്‍ ആശാരി ഗംഗാധരന്റെ ഭാര്യ ലീല (50)യാണ് മരിച്ചത്. ആസ്പത്രിയിലേക്ക് പോകുംവഴി ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ തിരുവത്ര കുമാര്‍ യു.പി. സ്‌കൂളിനു സമീപമായിരുന്നു അപകടം.

തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ലീല ഞായറാഴ്ച തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിലാണ് മരിച്ചത്. ശവസംസ്‌കാരം തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം. മക്കള്‍: പ്രസാദ്, സിനി, സിന്ധു. മരുമക്കള്‍: ഷീന, ആദിത്യന്‍, പ്രദീപ്.

Keywords: Accident, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.