Latest News

ഗള്‍ഫിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

പെരിന്തല്‍മണ്ണ: ഗള്‍ഫിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. പൊന്ന്യാകുര്‍ശി പഠാണി ഷബീറിന്റെ ഭാര്യ ഷമീറ (37) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. 

റിയാദില്‍ ജോലിചെയ്യുകയാണ് ഷബീര്‍. മക്കള്‍: ഷഫീദ, സന, സഫ. പെരിന്തല്‍മണ്ണ വലിയങ്ങാടി കുറ്റീരി അബ്ദുവാണ് ഷമീറയുടെ പിതാവ്. മാതാവ്: സുഹ്‌റ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പൊന്ന്യാകുര്‍ശി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords:Manglore, Karnadaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.