Latest News

ബലാത്സംഗം കൂടുന്നതിനു കാരണം മൊബൈല്‍: നിരോധിക്കണമെന്ന് കര്‍ണാടക

ബാംഗളൂര്‍: സംസ്ഥാനത്ത് സ്ത്രീപീഡനവും ബലാത്സംഗവും വര്‍ധിക്കുന്നതിനു പിന്നിലെ യഥാര്‍ത്ഥ കാരണം മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗമാണന്ന് കര്‍ണാടക നിയമസഭാ സമിതി. സ്‌കൂളുകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിക്കണമെന്നും നിയമസഭ ചുമതലപ്പെടുത്തിയ പ്രത്യേക സമിതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ശകുന്ദളാ ഷെട്ടി അധ്യക്ഷയായ 23 അംഗ വനിതാ ശിശുക്ഷേമ സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തെറ്റും ശരിയും തിരിച്ചറിയാനുള്ള പ്രായമായ ശേഷം മതി മൊബൈല്‍ ഫോണുകളുടെ ഉപയോഗമെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്. മിസ്‌കോളുകള്‍ കണ്ട് തിരിച്ചു വിളിക്കുന്നതാണ് പെണ്‍കുട്ടികള്‍ ഗുരുതരമായ പ്രശ്‌നങ്ങളില്‍ അകപ്പെടുന്നതിനു കാരണമെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

സ്‌കൂളുകളിലും കോളജുകളിലും പഠനാന്തരീക്ഷം കുറക്കുന്നതിന് മൊബൈല്‍ ഫോണിന്റെ ഉപയോഗം കാരണമാകുന്നതായും സമിതി ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ ഒരു കൂട്ടം യുവാക്കള്‍ ഒരു പെണ്‍കുട്ടിയെ കെട്ടിട നിര്‍മ്മാണ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും പെണ്‍കുട്ടി പിന്നീട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിക്കുകയും ചെയ്ത സംഭവം മുന്‍ നിര്‍ത്തിയാണ് സമിതി നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്.

Keywords: Karnadaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.