കടുത്തുരുത്തി: സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍. മരങ്ങോലി വഞ്ചിപാറയി ല്‍ രാജേഷ് (38) ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്ത് മരങ്ങോലി വട്ടക്കുന്നേല്‍ സിജോ ജോസഫ് (28) നെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മേയ് 15ന് രാത്രി ഏഴോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉറ്റസുഹൃത്തുക്കളായിരുന്നു ഇരുവരും. സംഭവദിവസം രാവിലെ ചീട്ടുകളിക്കിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഒപ്പമുണ്ടായിരുന്നവര്‍ പിടിച്ചു മാറ്റുകയുമായിരുന്നു.
സംഭവദിവസം രാത്രിയില്‍ സിജോ പതിവുപോലെ രാജേഷിന്റെ വീട്ടിലെത്തിയപ്പോള്‍ വീട്ടിലുപയോഗിക്കുന്ന കത്തി ഉപയോഗിച്ചു രാജേഷ് സിജോയെ കുത്തുകയായിരുന്നു. ആറ് കുത്തുകളാണ് സിജോയുടെ വയറ്റിലും തുടയിലുമായി കൊണ്ടത്. കുത്തേറ്റതിന് ശേഷം രക്തം വാര്‍ന്ന നിലയില്‍ ബൈക്ക് ഓടിച്ചു മരങ്ങോലി ജംഗ്ഷനിലേക്കെത്തിയ സിജോയെ ഓട്ടോറിക്ഷയില്‍ എത്തിയ മറ്റു സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ദിവസങ്ങളോളം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് സിജോ സുഖം പ്രാപിച്ചു വീട്ടിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ രാജേഷ് കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്.
പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ മരങ്ങോലിയില്‍ നിന്നാണ് പ്രതിയെ കടുത്തുരുത്തി സിഐ എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എസ്. സുധീരന്‍, കെ.ലൂക്കോസ്, ഡ്രൈവര്‍ സാബു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Keywords: Murder Attempt, Police, Case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment