വിവാഹം വലിയ പവിത്രമായ സംഗതിയാണ് എന്ന വിശ്വാസമൊന്നും ഭൂരിപക്ഷം ബ്രിട്ടീഷുകാര്‍ക്കുമില്ല എന്നതാണ് സത്യം. കണക്കുകള്‍ പ്രകാരം നാല്പത്തെട്ടു ശതമാനം വിവാഹങ്ങളും വിവാഹമോചനത്തിലാണ് അവസാനിക്കുന്നത്.നിസ്സാര കാരണങ്ങളുടെ പേരിലാണ് പലരും വേര്‍പിരിയുന്നതെന്നാണ് വേറൊരു സത്യം. വിവാഹമോചനങ്ങളുടെ എണ്ണം കൂടിയതോടെയാണ് അത് എങ്ങനെ ആഘോഷകരമാക്കാമെന്ന ചിന്ത ഉടലെടുന്നത്. മോചനത്തിന്റെ ഹാംഗ് ഓവര്‍ തീര്‍ക്കാന്‍ ഏറ്റവും നല്ലത് ആഘോഷം തന്നെയെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. മോചനം നടത്താന്‍ തീരുമാനിക്കുമ്പോള്‍ തന്നെ പാര്‍ട്ടി എങ്ങനെ ഗംഭീരമാക്കാമെന്ന ചിന്ത പലരിലും തുടങ്ങുമത്രേ.
ആഘോഷിക്കുന്നവരുടെ എണ്ണം കൂടിയതോടെ വിപണിയില്‍ അതിനുള്ള സെറ്റപ്പുകളും എത്തി. വിവാഹമോചനത്തിനുള്ള കേക്കുകളാണ് ഇതില്‍ ഏറെ പ്രധാനം. വിവിധ രൂപങ്ങളില്‍ അലങ്കാരങ്ങളൊക്കെയായി വമ്പന്‍ സെറ്റപ്പുകളുമായാണ് കേക്കുകള്‍ വിപണിയിലെത്തുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ വിവാഹമോചനത്തെ പ്രതിനിധീകരിക്കുന്നതാണ് കേക്കുകളെന്ന് ആര്‍ക്കും പിടികിട്ടും.ഇത്തരംകേക്കുകള്‍ക്കായി ബേക്കറികളില്‍ പ്രത്യേക വിഭാഗം തന്നെയുണ്ട്.
ഈ കേക്കുകളുടെ പേരുകളാണ് ഏറ്റവും രസകരം. ബ്‌ളഡ് ഐസിംഗ്, മര്‍ഡര്‍ ഐസിംഗ്, ബ്‌ളാക്ക് ഐസിംഗ് അങ്ങനെ പോകുന്നു. എന്താണ് ഈപേരിനു പിന്നിലെ കാര്യങ്ങള്‍ എന്നൊന്നും ചോദിച്ചേക്കരുത്. വിവാഹമോചന പാര്‍ട്ടികളുടെ എണ്ണം കൂടിയതോടെ ശരിക്കും കോളടിച്ചിരിക്കുന്നത് ബേക്കറിക്കാരാണ്. കൂടുതല്‍ വിവാഹമോചന പാര്‍ട്ടികള്‍ ഉണ്ടാകണേ എന്നാണ് മിക്ക ബേക്കറി ഉടമകളുടെയും ഇപ്പോഴത്തെ പ്രാര്‍ത്ഥന. ട്രെന്‍ഡുകള്‍ മിന്നി മറയുന്ന ബ്രിട്ടനില്‍ ഈ പുതിയ ട്രെന്‍ഡിന് എത്രനാള്‍ ആയുസ് ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണാം.
Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment