Latest News

ഡാന്‍സ് പോരെന്ന് ജഡ്ജിന്റെ കമന്റ്; മത്സരവേദിയില്‍ നിന്നും ശ്രീശാന്ത് ഇറങ്ങിപ്പോയി

ക്രിക്കറ്റ് കരിയര്‍ മോശമായതോടെ നൃത്തരംഗത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു മലയാളി താരം ശ്രീശാന്ത്. എന്നാല്‍ കളേര്‍സ് ചാനലിലെ ജലക് ദിഖ്‌ലാജാ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിക്ക് കണ്ടകശനി ഒഴിഞ്ഞ നേരമില്ല. പരിപാടിയുടെ ജഡ്ജസിലൊരാള്‍ നല്കിയ നെഗറ്റീവ് കമന്റില്‍ പ്രകോപിതനായി താരം സ്റ്റേജില്‍നിന്നും ഇറങ്ങിപ്പോയെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

ജഡ്ജസിലൊരാളായ റെമോ ഡിസൂസ ആണ് ശ്രീയുടെ ഒരു ഡാന്‍സ് കഴിഞ്ഞയുടന്‍ നിങ്ങളുടേത് നല്ല പ്രകടനം അല്ലെന്ന് കമന്റ് പറഞ്ഞ്. ഇത് കേട്ടയുടന്‍ തന്റേത് ബെസ്റ്റ് പെര്‍ഫോമന്‍സ് ആണെന്ന് പറഞ്ഞ് ശ്രീശാന്ത് സ്റ്റേജില്‍ നിന്നും പോവുകയായിരുന്നു. മാധുരി ദീക്ഷിത്, കരണ്‍ ജോഹര്‍, റെമോ ഡിസൂസ തുടങ്ങിയവരാണ് പരിപാടിയുടെ ജഡ്ജസുമാര്‍.

Keywords: Sreesanth, Dance, CricketInternational News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.