കാസര്‍കോട്: നാലുമാസം മുമ്പ് പൈവളികയിലെ ബാളിക അസീസിനെ കൊന്നൊടുക്കിയ സംഘത്തെ വകവരുത്താന്‍ ഏര്‍പ്പെടുത്തിയ കൊടും ക്രിമിനലുകള്‍ക്ക് നല്‍കാന്‍ ഹഫ്ത പിരിവ് നടത്തുകയായിരുന്ന അസീസിന്റെ സഹോദരന്‍ ഉള്‍പ്പെടെ നാലംഗ ഗുണ്ടാ സംഘത്തെ കാസര്‍കോട് ഡി വൈ എസ് പി ടി പി രഞ്ജിത്ത് കുമ്പള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പി സുരേഷ് ബാബു, മഞ്ചേശ്വരം എസ് ഐ പ്രമോദ് എന്നിവരടങ്ങുന്ന സംഘം പിടികൂടി.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബാഡൂര്‍ പെര്‍മുദയിലെ അബ്ദുള്‍ മജീദ് എന്ന ബാളിക മജീദ്(30), ബാഡൂര്‍ ധര്‍മ്മത്തടുക്കയിലെ പി എച്ച് അബൂബക്കര്‍ സിദ്ദീഖ്(29), കെ എ അഷ്‌റഫ്(28), പൈവളികെ കുതിരക്കോടന്‍ വീട്ടില്‍ ഗോപാല(30) എന്നിവരാണ് അറസ്റ്റിലായത്.
കുമ്പള- മഞ്ചേശ്വരം വഴി കടന്ന് പോകുന്ന അനധികൃത മണല്‍-കോഴി കടത്ത് സംഘങ്ങളില്‍ നിന്ന് കഴിഞ്ഞ മൂന്ന് മാസത്തോളമായി ഭീഷണിപ്പെടുത്തി 1500 രൂപ മുതല്‍ 3000 രൂപ വരെ ഹഫ്ത പിരിവ് നടത്തി വരികയായിരുന്ന ഇവര്‍ മഞ്ചേശ്വരം എസ് ഐ പ്രമോദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഗൂഢാലോചനക്കാരും മഞ്ചേശ്വരം മേഖലയിലെ അധോലോക സംഘത്തിലെ പ്രധാന കണ്ണികളാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഈ സംഘം 30 ലക്ഷത്തോളം രൂപയുടെ ഹഫ്ത പിരിവ് നടത്തിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ബാളിക അസീസിനെ കൊന്നക്കേസിലെ പ്രതികളെ വകവരുത്താന്‍ കൊടും ക്രിമിനലുകളായ അമ്മി എന്ന ഗുജ്‌രി ഹമീദ്, ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍, ആസിഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തിന് ഇവര്‍ ഇതിനകം ഒന്നര ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മംഗലാപുരം അധോലോകത്തെ വെല്ലുന്ന വിധം മഞ്ചേശ്വരം മേഖലയില്‍ പോലീസിനും ജനങ്ങള്‍ക്കും ഒരു പോലെ തലവേദന സൃഷ്ടിച്ച് വരികയായിരുന്ന ഈ മാഫിയ സംഘത്തെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ ക്രൈം സ്‌ക്വാഡില്‍പ്പെട്ട പ്രദീപ് കുമാര്‍ ചവറ, സിനീഷ് സിറിയക്, സുനില്‍ എബ്രഹാം, സി ബി ഷാജു, പ്രകാശന്‍ നീലേശ്വരം തുടങ്ങിയവരും ഉണ്ടായിരുന്നു.


No comments:
Post a Comment