പട്‌ന: ബന്ധുക്കളുടെയും അയല്‍ക്കാരുടെയും എതിര്‍പ്പ് വകവെക്കാതെ അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയ പെണ്‍കുട്ടിക്ക് നാട്ടുകാര്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തി.
ബിഹാറിലെ പൂരുണിയക്കടുത്ത് മരംഗ ഗ്രാമത്തിലാണ് സംഭവം. ഹിന്ദു ആചാരപ്രകാരം ആണ്‍മക്കളാണ് മരണാനന്തരചടങ്ങുകള്‍ നടത്തേണ്ടത്. ആണ്‍മക്കളില്ലാത്തവരെങ്കില്‍ അടുത്ത ബന്ധുക്കളായ പുരുഷന്‍മാരും. ഈ ആചാരം ലംഘിച്ചതിനാണ് ശാലിനി എന്ന പെണ്‍കുട്ടിക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.
കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അജയ് യാദവ് ശനിയാഴ്ചയാണ് മരിച്ചത്. ചെറുകിട കര്‍ഷകനായിരുന്നു. ഭാര്യ മീര അങ്കണവാടി അധ്യാപികയാണ്. രണ്ട് പെണ്‍മക്കളാണ് ഈ ദമ്പതിമാര്‍ക്ക്. രണ്ടാമത്തെ മകളാണ് പ്ലൂസ്ടു വിദ്യാര്‍ഥിനിയായ ശാലിനി. ചിതയ്ക്ക് തീകൊളുത്തുന്നതില്‍നിന്ന് ശാലിനിയെ നാട്ടുകാരും ബന്ധുക്കളും പിന്‍തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല.
മിശ്രവിവാഹിതരാണ് അജയ് യാദവും ഭാര്യ മീരയും. ജാതിമാറി വിവാഹം കഴിച്ചതിനാല്‍ തന്റെ അച്ഛന് അര്‍ഹമായത്ര കുടുംബസ്വത്ത് നല്‍കാന്‍ അദ്ദേഹത്തിന്റെ സഹോദരര്‍ തയ്യാറായില്ലെന്ന് ശാലിനി കുറ്റപ്പെടുത്തി. ബന്ധുക്കള്‍ തങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്തു. ഇത്രയും നാള്‍ കുടുംബത്തെ അകറ്റിനിര്‍ത്തിയവര്‍ മരണാനന്തരചടങ്ങിന് അവകാശവാദം ഉന്നയിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
മരണാനന്തരചടങ്ങുകള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. അവ നടത്തുന്നതില്‍ സഹകരിക്കരുതെന്ന് ഗ്രാമത്തിലെ പൂജാരിമാര്‍ക്കും(പണ്ഡിറ്റ്) ഠാക്കൂര്‍മാര്‍ക്കും ബന്ധുക്കളും അയല്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുള്ളതായും ശാലിനി പറഞ്ഞു. അയല്‍ഗ്രാമങ്ങളില്‍നിന്ന് പൂജാരിമാരെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ആരും വരാന്‍ തയ്യാറായില്ലെങ്കില്‍ ചിത കത്തിച്ചതുപോലെത്തന്നെ മറ്റ് ക്രിയകളും സ്വയം ചെയ്യാനാണ് ശാലിനിയുടെ തീരുമാനം. അതിനായി തല മുണ്ഡനംചെയ്യുമെന്നും ഈ പതിനേഴുകാരി പറഞ്ഞു.

Keywords: Bihar, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment