Latest News

ഇസ്രായേല്‍ ആക്രമണം; ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 4 കുട്ടികള്‍ മരിച്ചു



ജറുസലേം: പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണം ഒമ്പതാം ദിവസവും തുടരുമ്പോള്‍ ഗാസയിലെ തെരുവുകളില്‍ വീണ്ടും കുട്ടികള്‍ മരിച്ചുവീഴുകയാണ്. കഴിഞ്ഞദിവസം ഇസ്രായേല്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാലു കുട്ടികള്‍ കൊല്ലപ്പെട്ടു.

ഗാസാ സിറ്റിയിലെ മത്സ്യബന്ധന തുറമുഖത്ത് നടന്ന ഇരട്ട സ്‌ഫോടനത്തിലാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. കുട്ടികള്‍ ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കവെയാണ് ഷെല്‍ പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പത്തുവയസുള്ള രണ്ടു കുട്ടികളും പതിനൊന്നും ഒമ്പതും വയസുള്ള രണ്ടു കുട്ടികളുമാണ് ദാരുണായി കൊല്ലപ്പെട്ടത്.

പാലസ്തീന്റെ തിരിച്ചടിയില്‍ ഇതാദ്യമായി ഒരു ഇസ്രായേലുകാരന്‍ കൊല്ലപ്പെട്ടതോടെ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഈജിപ്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ സമാധാനശ്രമങ്ങള്‍ ഹമാസ് തള്ളിയതോടെ ഇസ്രായേല്‍ വ്യോമാക്രമണം പുനഃരാരംഭിക്കുകയായിരുന്നു. ഇതുവരെയായി 300നടുത്ത് പാലസ്തീനികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.


Keywords: World-news, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.