Latest News

എഴുതുന്നവരെ കരയിക്കുന്ന ഒണിയന്‍ ബുക്ക് വിപണിയില്‍

വാഷിംഗ്ടണ്‍: ഉള്ളി അല്ലങ്കില്‍ സബോള അരിയുമ്പോള്‍ കണ്ണു നിറയാത്തവര്‍ ഉണ്ടാകില്ല. ഇതേ അനുഭവം ബുക്കില്‍ എഴുതുമ്പോള്‍ ഉണ്ടായാലോ... പ്രമുഖ ബുക്ക് നിര്‍മാതാക്കളായ മാഗ്നെസ് ഫെറസ് പുതുതായി വിപണിയില്‍ എത്തിച്ചിരിക്കുന്ന ഒണിയന്‍ ബുക്കില്‍ എഴുതുമ്പോള്‍ ഉള്ളി അരിയുന്ന അതേസുഖം കിട്ടും. ഒരു പേജ് എഴുതികഴിയുമ്പോളേക്കും എത്രകഠിന ഹൃദയന്റെയും കണ്ണുകള്‍ നിറഞ്ഞൊഴുകും. അതേസമയം, ഉള്ളിയുടെ രൂക്ഷമണം ഉണ്ടാകില്ലന്നു മാത്രമല്ല ബുക്കില്‍ എഴുതുന്നവര്‍ക്ക് അതൊരു അനുഭമാകുമെന്നാണ് നിര്‍മാക്കളുടെ വാദം.

ഒണിയന്‍ നോട്ടുബുക്കിലെ പേജുകളില്‍ തേച്ചിരിക്കുന്ന ഒരു പ്രത്യേക രാസക്കൂട്ടാണ് കരയിപ്പിക്കുന്നത്. സബോള മുറിക്കുമ്പോള്‍ ഉണ്ടാകുന്ന അലില്‍ പ്രൊപ്പൈല്‍ കോമ്പൗണ്ടിനു സമാനമായ രാസവസ്തുവാണ് ബുക്കിലും ഉപയോഗിച്ചിരിക്കുന്നത്. ബുക്കില്‍ പേന കൊണ്ടു എഴുതുമ്പോള്‍ ഫ്രിക്ഷന്‍ മൂലം ഉണ്ടാകുന്ന ചെറിയ ചൂടില്‍ പേജില്‍ പുരട്ടിയിരിക്കുന്ന രാസവസ്തു ബാഷ്പീകരിക്കും ഇതാണ് കണ്ണു നനയിക്കുന്നത്.


ചുരുങ്ങിയ നാളുകള്‍ കൊണ്ടു ഒണിയന്‍ ബുക്ക് ഹിറ്റായി മാറിയിരിക്കുകയാണെന്നു മാഗ്നെസ് ഫെറസ് സിഇഒ തോമസ് പറഞ്ഞു. ബുക്കില്‍ എഴുതുന്നതിനു വേണ്ടി നമ്മള്‍ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ടാകും. ഒരു ഫീലും ഇല്ലാതെ പേജുകള്‍ എഴുതി നിറയ്ക്കുകയാണുണ്ടാകുക. ഒണിയല്‍ ബുക്കില്‍ എഴുതുമ്പോള്‍ അതൊരു അനുഭവമായി മാറുമെന്നാണ് തോമസിന്റെ വാദം. 0.024 എംഎം ഘനമുള്ള പ്രത്യേക പേപ്പര്‍ ഉപയോഗിച്ചാണ് ഒണിയന്‍ ബുക്ക് നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒണിയന്‍ ബുക്ക് പോലെ തന്നെ, അതിന്റെ പരസ്യവും ഹിറ്റായിരിക്കുകയാണ്.
Keywords:World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.