ലോക്‌സഭയിലെത്തിയശേഷം ജൂണില്‍ ഒരു തവണ സന്ദര്‍ശിച്ചതൊഴിച്ചാല്‍ എംപി ഈ വഴി തിരിഞ്ഞു നോക്കുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. എംപിക്കെതിരായ പരാതി പ്രതിഷേധമായപ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങുകയും കോലം കത്തിക്കുകയും ചെയ്തു. എംപിയെ കാണാനില്ലെന്ന പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
സ്മൃതി ഇറാനി ഹേമമാലിനിയെ അപേക്ഷിച്ച് എത്രയോ മെച്ചമാണ്. വലിയൊരു മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിട്ടും മാസത്തിലൊരിക്കലെങ്കിലും അവര്‍ അമേത്തി സന്ദര്‍ശിക്കുന്നുണ്ട്ട്രേഡ് യൂണിയന്‍ നേതാവ് താരാചന്ദ് ഗോസ്വാമി പറഞ്ഞു.
തൊഴിലാളിസംഘടനകളും എന്‍.ജി.ഒ.കളും പ്രദേശവാസികളും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചില്‍ സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങളുമുയര്‍ന്നു. ബോളിവുഡ് താരത്തെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കുന്നത് പാഴ് വേലയാണെന്ന് പലരും പറഞ്ഞതാണ്, എന്നിട്ടും ഞങ്ങള്‍ മഥുരവാസികള്‍ ഹേമമാലിനിയില്‍ വിശ്വാസമര്‍പ്പിച്ചു. അത് തങ്ങളുടെ തെറ്റാണെന്ന് ജനങ്ങള്‍ പറയുന്നു.
No comments:
Post a Comment