Latest News

84 ാം വയസ്സിലും പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ദൗളത് റാം

ആള്‍വാര്‍: 84 ാം വയസ്സിലും സ്വര്‍ണമെഡല്‍ വാരിക്കൂട്ടി പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ദൗളത് റാം ഓട്ടം തുടരുകയാണ്. 100, 200, 400 മീറ്റര്‍ ഓട്ടമത്സരങ്ങളിലായി ഇതിനോടകം നേടിയ 54 സ്വര്‍ണമെഡല്‍ ദൗളത് റാമിന്റെ കസ്റ്റഡിയിലുണ്ട്.

സ്വര്‍ണമെഡല്‍ നേട്ടം അര്‍ധസെഞ്ച്വറി കടന്നെങ്കിലും ഓട്ടം നിര്‍ത്താനോ വിരമിക്കാനോ അദ്ദേഹം ചിന്തിക്കുന്നുപോലുമില്ല. ഈയിടെ ആള്‍വാറില്‍ നടന്ന അഞ്ചാമത് യുവറാണി അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ദൗളത് റാം അങ്കത്തിനിറങ്ങി.

ഷോട്ട്പുട്ടിലും, ജാവലിനും, ഓട്ടത്തിലും, ഡിസ്‌കസ് ത്രോയിലും പങ്കെടുത്ത് നാലിലും സ്വര്‍ണ മെഡലുമായാണ് അദ്ദേഹം തിരിച്ചുകയറിയത്.

24 വര്‍ഷം മുമ്പ് ഒരു കുട്ടിയുടെ പ്രചാദനത്താലാണ് ആദ്യമായി ഓട്ടമത്സരത്തില്‍ പങ്കെടുക്കാനിറങ്ങിയതെന്ന് അദ്ദേഹം പറയുന്നു. ഭാര്യയും നല്ല പ്രോത്സാഹനം തന്നു. തുടക്കത്തിലൊക്കെ മടിയായിരുന്നു. എന്നാല്‍ മത്സരിക്കാനിറങ്ങി ജയിച്ചുകയറിയതോടെ ആവേശമായി. ലോകം കീഴടക്കിയ മാനസികാവസ്ഥയിലായിരുന്നു ഞാന്‍.

മത്സരത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ച ആ കുട്ടിയെയാണ് അന്നുമുതല്‍ വഴികാട്ടിയായി കാണുന്നത്. ആ കുട്ടിയും ദൗളത്‌റാമുമായുള്ള ബന്ധം അവിടെ അവസാനിക്കുന്നില്ല. മുതിര്‍ന്നവരുടെ മത്സരം രാജ്യത്ത് എവിടെയുണ്ടെങ്കിലും പയ്യന്‍ ദൗളത് റാമിനെ അറിയിക്കും. അങ്കത്തിനൊരുങ്ങി ദൗളത് മൈതാനത്തേക്ക് തിരിക്കും. ഇതാണ് പതിവ്

സര്‍ക്കാര്‍ തന്റെ നേട്ടങ്ങളെ ആദരിക്കണമെന്ന ചെറിയ ആഗ്രഹം മാത്രമാണ് അദ്ദേഹം മനസ്സില്‍ സൂക്ഷിക്കുന്നത്. ഇത് വ്യത്യസ്തമായി ജീവിക്കാനും എന്തെങ്കിലുമൊക്കെ ചെയ്യാനും മറ്റുള്ളവര്‍ക്ക് പ്രചോദനമാകും-ദൗളത് റാം പറയുന്നു.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.