പരിയാരം: സിണ്ടിക്കേറ്റ് ബാങ്കിന്റെ പരിയാരം മെഡിക്കല്‍ കോളേജ് ശാഖയില്‍ കവര്‍ച്ചാശ്രമം. ചുമര് കുത്തിത്തുരന്നായിരുന്നു കവര്‍ച്ചാശ്രമം. വെള്ളിയാഴ്ച രാവിലെ ബാങ്കില്‍ എത്തിയ ജീവനക്കാരാണ് ചുമര് കുത്തിത്തുറന്നത് കണ്ടത്.
കോണിപ്പടിയോട് ചേര്‍ന്ന ചുമര് ഭാഗമാണ് കുത്തിത്തുരന്നത്. സ്‌ട്രോങ്ങ് റൂമിനോട് ചേര്‍ന്ന് ഭാഗമാണ് കുത്തിതുരന്നത്. സ്‌ട്രോങ്ങ് റൂമാണെന്ന ധാരണയിലായിരിക്കും ഈ ഭാഗം കുത്തിത്തുരന്നതെന്ന് സംശയിക്കുന്നു. എന്നാല്‍ മെഷീന്‍ ഉപയോഗിച്ച് ചുമര് തുരന്ന് ഒരാള്‍ നുഴഞ്ഞു കയറാവുന്ന തരത്തില്‍ ദ്വാരം ഉണ്ടാക്കിയിരുന്നു. ഇതിലൂടെ കവര്‍ച്ചക്കാര്‍ അകത്ത് കയറിയെന്നാണ് കരുതുന്നത്. എന്നാല്‍ ഇരുമ്പിന്റെ സ്‌ട്രോങ്ങ് റൂം തുറക്കാന്‍ കഴിയാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.
സ്‌ട്രോങ്ങ് റൂം തുറക്കാന്‍ കഴിയാത്തതിനാലാണ് ബാങ്കിലെ പണവും സ്വര്‍ണ്ണവും നഷ്ടപ്പെടാതിരുന്നത്. ബാങ്ക് കവര്‍ച്ച പതിവാക്കിയ സംഘമാണ് ഇതിന് പിറകിലെന്നാണ് സംശയം. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ചുമര് കുത്തിതുരന്നതെന്ന് കരുതുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് മാനേജരുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.
Keywords: Kannur, Pariyaram, Robbery Attempt, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കോണിപ്പടിയോട് ചേര്‍ന്ന ചുമര് ഭാഗമാണ് കുത്തിത്തുരന്നത്. സ്‌ട്രോങ്ങ് റൂമിനോട് ചേര്‍ന്ന് ഭാഗമാണ് കുത്തിതുരന്നത്. സ്‌ട്രോങ്ങ് റൂമാണെന്ന ധാരണയിലായിരിക്കും ഈ ഭാഗം കുത്തിത്തുരന്നതെന്ന് സംശയിക്കുന്നു. എന്നാല്‍ മെഷീന്‍ ഉപയോഗിച്ച് ചുമര് തുരന്ന് ഒരാള്‍ നുഴഞ്ഞു കയറാവുന്ന തരത്തില്‍ ദ്വാരം ഉണ്ടാക്കിയിരുന്നു. ഇതിലൂടെ കവര്‍ച്ചക്കാര്‍ അകത്ത് കയറിയെന്നാണ് കരുതുന്നത്. എന്നാല്‍ ഇരുമ്പിന്റെ സ്‌ട്രോങ്ങ് റൂം തുറക്കാന്‍ കഴിയാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.
സ്‌ട്രോങ്ങ് റൂം തുറക്കാന്‍ കഴിയാത്തതിനാലാണ് ബാങ്കിലെ പണവും സ്വര്‍ണ്ണവും നഷ്ടപ്പെടാതിരുന്നത്. ബാങ്ക് കവര്‍ച്ച പതിവാക്കിയ സംഘമാണ് ഇതിന് പിറകിലെന്നാണ് സംശയം. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ചുമര് കുത്തിതുരന്നതെന്ന് കരുതുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് മാനേജരുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.
No comments:
Post a Comment