കാസര്‍കോട്: അസ്സലാമു അലൈക്കും യാ ശഹ്‌റ റംസാന്‍'… പുണ്യങ്ങളുടെ പൂക്കാലമായ റംസാന്റെ അവസാന വെള്ളിയാഴ്ചയ്ക്കു വിടപറയുമ്പോള്‍ ഇമാമിന്റെ കണ്ഠമിടറി… വിശ്വാസികളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അഭൂതപൂര്‍വമായ തിരക്കായിരുന്നു എല്ലാ പള്ളികളിലും 'സലാം വെള്ളി'യാഴ്ച പള്ളികള്‍ നിറഞ്ഞു മുററത്തേക്കും റോഡിലേക്ക് വരെയും വിശ്വാസികളുടെ നമസ്‌ക്കാരത്തിനായുള്ള സഫു (വരികള്‍) നിരന്നു. നേരത്തെത്തന്നെ സ്ഥാനം പിടിച്ചവര്‍ ഖുര്‍ആന്‍ പാരായണത്തിലും തസ്ബീഹു (ദൈവകീര്‍ത്തനം) കളിലും മുഴുകി.
റംസാനില്‍ അപൂര്‍വ്വമായാണ് 27ാ നോമ്പും വെളളിയാഴ്ചയും ഒത്തു വരുന്നത്. അത് കൊണ്ട് തന്നെ കഴിഞ്ഞ രാത്രിയില്‍ ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിച്ച് പ്രാര്‍ത്ഥനയിലും ആരാധനയിലും മുഴുകിയ വിശ്വാസികള്‍ നിറകണ്ണൂാമായാണ് വിശുദ്ധ റംസാന് സലാം ചൊല്ലി യാത്രയയപ്പ് നല്‍കിയത്.
നരകമോചനത്തിന്റേത് കൂടിയായ അവസാനത്തെ പത്തില്‍ പാപങ്ങള്‍ ഏററുപറഞ്ഞ് ഇനി ആ വഴിയിലേക്കില്ലെന്ന് ദൈവത്തിന് വാക്കുകൊടുത്തു വിശ്വാസത്തിന്റെ വഴികള്‍ നന്മകൊണ്ട് ധന്യമായ വിശ്വാസികളുടെ മനസ്സില്‍ അഹ്‌ളാദത്തിന്റെ പൂത്തിരിയുമായി ഈദുല്‍ ഫിത്വര്‍ അരികിലെത്തി നില്‍ക്കുകയാണ്.

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ തിങ്കളാഴ്ചയായിരിക്കും ചെറിയപെരുന്നാള്‍.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment