Latest News

വിശുദ്ധിയുടെ ദിനങ്ങളില്‍ വിഞ്ജാന വിരുന്നൊരുക്കി റമസാന്‍ പ്രഭാഷണത്തിന് കാസര്‍കോട് തുടക്കമായി

കാസര്‍കോട്: എസ്.വൈ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നാല് ദിവസത്തെ റമസാന്‍ പ്രഭാഷണ പരമ്പരയ്ക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റിനു സമീപം പ്രത്യേകം സജ്ജമാക്കിയ താജുല്‍ ഉലമ നഗരിയില്‍ തുടക്കമായി.

സയ്യിദുനാ അബൂബക്കര്‍ സിദ്ദീഖ് (റ)ന്റെ ജീവിതവും ദര്‍ശനവും ചര്‍ച്ച ചെയ്ത്് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരം പ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറാംഗം ഖാസി ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. 

സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ സമാപന പ്രാര്‍ത്ഥന നടത്തി.
ഞായറാഴ്ച ശൈഖുനാ ഉമറുല്‍ ഖത്താബിന്റെ ജീവിത ചരിതവും തിങ്കളാഴ്ച ഉസ്മാനുബ്‌നു അഫാന്റെയും സമാപന ദിവസം അലിയ്യുബ്‌ന് അബീത്വാലിബിന്റെയും ചരിത്രങ്ങള്‍ അനാവരണം ചെയ്യും. ലോകത്തിന് മാതൃകാ ഭരണ വ്യവസ്ഥയും ജീവിത മാര്‍ഗവും സംഭാവന ചെയ്ത ഖുലഫാഉ റാശിദുകളുടെ ചരിത്രം പുതുതലമുറക്ക് മാര്‍ഗദര്‍ശനമേകും. 

എല്ലാ ദിവസവും രാവിലെ 9.30 ന് തുടങ്ങുന്ന പരിപാടി ആത്മീയ നായകരുടെ ദുആ സദസ്സോടെയാണ് സമാപിക്കുന്നത്.
എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും സംഘടനാകാര്യ സെക്രട്ടറി നന്ദിയും പറഞ്ഞു

Keywords: kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.