ഹേഗ്: ഉക്രയിനില്‍ മലേഷ്യന്‍ വിമാനം തകര്‍ന്നു വീണത് മിസൈലാക്രമണത്തിലാണെന്ന ആരോപണം ശക്തമായിരിക്കെ ദുരന്തത്തില്‍ മകളെ നഷ്ടപ്പെട്ടതില്‍ ഹൃദയം തകര്‍ന്ന ഒരച്ഛന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന് തുറന്ന കത്തെഴുതി. ''എന്റെ ഏകമകളെ കൊന്നതിനു നന്ദി പുടിന്‍. അവളുടെ ജീവിതം തകര്‍ത്തതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം. നിങ്ങള്‍ക്കിനി തലയുയര്‍ത്തി കണ്ണാടിയിലേക്ക് നോക്കാം''.
വിമാന ദുരന്തത്തില്‍ മരിച്ച 17കാരിയായ എല്‍സേമിയകിന്റെ അച്ഛന്‍ ഹാന്‍സ് ദെ ബോര്‍സ്റ്റാണ് മകളുടെ വേര്‍പാട് താങ്ങാനാവാതെ പുടിനും വിമതര്‍ക്കും ഉക്രയിന്‍ സര്‍ക്കാനിനും തുറന്ന കത്തെഴുതിയത്. 'വിദേശത്തെ യുദ്ധഭൂമിയില്‍ തകര്‍ന്നുവീണ് അവള്‍ പെട്ടന്നങ്ങുപോയി'298 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തെക്കുറിച്ച് ബോര്‍സ്റ്റണ്‍ പറഞ്ഞു.
മകള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. അടുത്ത വര്‍ഷം ഉറ്റ സുഹൃത്തുക്കള്‍ക്കൊപ്പം ഡല്‍ഫ് യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ എന്‍ജിനിയറിംഗിന് ചേരാനായിരുന്നു അവളുടെ ആഗ്രഹം. തികച്ചും ആവേശത്തിലായിരുന്നു അവളെന്നും ബോര്‍സ്റ്റണ്‍ പറഞ്ഞു.

ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ നിന്നും ക്വാലാലംപൂരിലേക്കു പോകുകയായിരുന്ന മലേഷ്യന്‍ വിമാനമാണ് കഴിഞ്ഞ വ്യാഴാഴ്ച ഉക്രയിന്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. വിമാനം റഷ്യന്‍ അനുകൂല വിമതരുടെ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നതെന്നാണ് ഉക്രയിന്‍ സര്‍ക്കാരിന്റെയും അമേരിക്കയുടെയും ആരോപണം. ദുരന്തത്തെ തുടര്‍ന്ന് റഷ്യയും ഉക്രയിന്‍ വിമതരും അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത ആക്ഷേപം നേരിടുകയാണ്.
Keywords:World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment