Latest News

വയറുവേദനയുമായി ആശുപത്രിലെത്തിയ യുവാവിനു 'പീരിഡ്' ആണെന്നു ഡോക്ടര്‍

ഷെന്‍ജിയാങ്: എല്ലാമാസവും തനിക്കു വയറുവേദന ഉണ്ടാകാറുണ്ടെങ്കിലും 44കാരനായ ചൈനീസ് യുവാവ് കാര്യമാക്കാറില്ലായിരുന്നു. രണ്ട് അല്ലങ്കില്‍ മൂന്ന് ദിവസം കൊണ്ട് വേദന മാറും. ആ സമയത്തു മൂത്രം ഒഴിക്കുമ്പോള്‍ അല്‍പം രക്തം പോകാറുണ്ടെങ്കിലും ഇയാള്‍ കാര്യമാക്കിയിരുന്നില്ല. 34 വയസില്‍ വിവാഹം കഴിഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി ഭാര്യയോടൊപ്പം സന്തുഷ്ടജീവിതം നയിക്കുന്നു. ഒരേഒരു ദു:ഖം മാത്രം കുട്ടികളില്ല. വിധിയെന്നു കരുതി സമാധാനിച്ചിരിക്കെയാണ് ജീവിതത്തെ മാറ്റിമറിച്ച സംഭവം ഉണ്ടായത്.

യുവാവ് മൂത്രം ഒഴിക്കുമ്പോള്‍ രക്തം പോകുന്നത് ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. എല്ലാമാസവും തന്നെ ഇങ്ങനെ സംഭവിക്കാറുണ്ടെന്നായിരുന്നു യുവാവിന്റെ മറുപടി, അപ്പോള്‍ ചെറിയ വയറുവേദന ഉണ്ടാകും. രണ്ടു മൂന്നു ദിവസം കൊണ്ടു മാറുകയും ചെയ്യും. 25 വര്‍ഷത്തോളമായി ഇങ്ങനെ ഉണ്ടാവാറുണ്ടെന്നും യുവാവ് വ്യക്തമാക്കി. ഇതോടെ പേടിച്ചു പോയ യുവതി പിടിച്ച പിടിയില്‍ ഭര്‍ത്താവിനെ സമീപത്തുള്ള ആശുപത്രിയില്‍ കൊണ്ടു പോയി. അതോടെയാണ് 44 വര്‍ഷം യുവാവ് കാത്തു സൂക്ഷിച്ച പുരുഷത്വം അഴിഞ്ഞുവീണത്.

ഭര്‍ത്താവിന്റ രോഗലക്ഷണങ്ങള്‍ യുവതി വിശദീകരിച്ചപ്പോള്‍ തന്നെ ഡോക്ടറുടെ നെറ്റി ചുളിഞ്ഞു. കൂടുതലൊന്നും പറയാതെ യുവാവിനെ സിടി സ്കാന്‍ ചെയ്ത ഡോക്ടര്‍ അല്‍പം ചിന്താകുഴപ്പത്തിലായി. കാഴ്ചയില്‍ പുരുഷനാണെങ്കിലും ആന്തരികാവയങ്ങളെല്ലാം സ്ത്രീകളുടേതും പോലെ, എന്നാല്‍ സാധാരണപുരുഷന്‍മാരെ പോലെ ലൈംഗിക അവയവം ഉണ്ടുതാനും. കാര്യങ്ങള്‍ ഡോക്ടര്‍ വിശദീകരിച്ചതോടെ യുവാവ് ഞെട്ടി. കഴിഞ്ഞ പത്തുവര്‍ഷമായി കുടുംബ ജീവിതം നയിക്കുന്ന തനിക്കു ലൈംഗിക ജീവിതത്തില്‍ ഒരുപ്രശ്‌നവും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഭാര്യക്കും സംശയമില്ലായിരുന്നു.

ഡോക്ടറുടെ വെളിപ്പെടുത്തല്‍ തങ്ങളെ ഒരുപോലെ ഞെട്ടിച്ചതായി ഇരുവരും സമ്മതിച്ചു. അത്യപൂര്‍വമായി സംഭവിക്കാറുള്ള ജനിതിക വൈകല്യമാണ് യുവാവിനുള്ളത്. പലര്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പൂര്‍ണവളര്‍ച്ചയെത്തിയ സ്ത്രീകളുടെ ആന്തരികലൈംഗികാവയങ്ങള്‍ പുരുഷന്‍മാരില്‍ കാണുന്നത് അപൂര്‍വമാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. സ്ത്രീകളെപ്പോലെ പീരിഡാകുന്ന സമയത്താണ് യുവാവിനു വയറുവേദനയുണ്ടാകുന്നത്. ഇതാണ് രക്തസ്രാവത്തിനു കാരണമെന്നും ഡോക്ടര്‍ വിശദീകരിച്ചു.
F

Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.