Latest News

ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ കുഞ്ഞിനെ പുറത്തെടുത്തു

ഗാസ: ഗാസയില്‍യില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗര്‍ഭിണിയായ യുവതിയുടെ കുഞ്ഞിനെ പുറത്തെടുത്തു. അതി സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.

പൂര്‍ണവളര്‍ച്ചയെത്താത്ത ആണ്‍കുഞ്ഞിനെയാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ബിബിസി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

കുഞ്ഞിന്റെ കാര്യത്തില്‍ താന്‍ അതീവ ദു:ഖിതനാണെന്ന് ശസ്ത്രക്രിയ നടത്തിയ അല്‍ അഖ്‌സ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. കൃത്രിമ ശ്വാസത്തിലൂടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 

ഗാസയിലെ ഐക്യരാഷ്ട്രസഭാ അഭയാര്‍ത്ഥില്‍ ക്യാമ്പില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്. ഗാസയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 900 കടന്നു.

Keywords: Gaza, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.