Latest News

നെയ്മറിന്റെ തലച്ചോറിന് പ്രതികരണ ശേഷി കുറവെന്ന് പഠനം

ടോക്യോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ മസ്തിഷ്‌കത്തിന് മറ്റു ഫുട്‌ബോള്‍ താരങ്ങളേക്കാള്‍ പ്രതികരണ ശേഷി കുറവെന്ന് പഠനം. പത്ത് ശതമാനം കുറവാണ് പഠനത്തില്‍ വെളിപ്പെട്ടത്. ജപ്പാനിലെ ഒരു വിഭാഗം ന്യൂറോളജിസ്റ്റുകളാണ് പഠനം നടത്തിയത്.

സത്വര പ്രതികരണ ശേഷി അഥവാ ഓട്ടോ പൈലറ്റ് എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. കളിക്കളത്തിലെ സാഹചര്യത്തിനനുസരിച്ച് പ്രതികരിക്കാനുള്ള നെയ്മറിന്റെ കഴിവിന് കാരണം ഇതാണ്. നെയ്മറുടെ കണങ്കാലിന്റെ ചലനങ്ങള്‍ക്ക് ആനുപാതികമായി തലച്ചോറ് മറ്റു താരങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നില്ല. ഇതിലാണ് 10 ശതമാനം കുറവ് രേഖപ്പെടുത്തിയത്. 

ജനിതക ഘടകങ്ങളോ നെയ്മര്‍ പിന്തുടരുന്ന പരിശീലന രീതികളോ ആകാം ഇതിന് കാരണമെന്ന് ജപ്പാനിലെ മസ്തിഷ്‌ക ചികിത്സാ വിദഗ്ധര്‍ പറയുന്നു. മുന്നേറ്റത്തിനിടെ തലച്ചോറിന്റെ പ്രവര്‍ത്തനം കുറയുന്നത് കളിക്കാരന്റെ ആയാസം കുറയ്ക്കുകയും മികച്ച മുന്നേറ്റം നടത്താന്‍ ഇതു സഹായകമാകുകയും ചെയ്യുന്നുവെന്ന് ഗവേഷകനായ ഇച്ചി നെയ്‌റ്റോ വ്യക്തമാക്കി. 
മാത്രമല്ല സ്വന്തം കഴിവുകള്‍ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും സംഘം പഠനം നടത്തിയിരുന്നു. ഇരുവരുടേതും ഏകദേശം ഒരേ സ്വഭാവമാണ് കാണിച്ചതെന്നും നെയ്‌റ്റോ പറഞ്ഞു. മറ്റു നിരവധി താരങ്ങളുടെ പ്രകടനവും പഠന വിധേയമാക്കിയിരുന്നു. 

സ്വിസ് ശാസ്ത്ര പ്രസിദ്ധീകരണമായ ഫ്രോണ്ടിയേഴ്‌സാണ് ജപ്പാന്‍ ശാസ്ത്രജ്ഞരുടെ പഠനം പുറത്തുവിട്ടത്. ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ നേതൃത്വത്തിലായിരുന്നു പഠനം.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.