ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് വ്യോമമാര്‍ഗമുള്ള തീര്‍ഥാടകരുടെ വരവ് ആഗസ്റ്റ് 27 (ദുല്‍ഖഅദ് ഒന്ന് ) ന് ആരംഭിക്കും. ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കാണ് ഒൗദ്യോഗിക ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ദുല്‍ഹജ്ജ് അഞ്ച് വരെ വിമാനങ്ങളുടെ വരവ് തുടരും. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ആഗസ്റ്റ് 16ന് ശനിയാഴ്ച എത്തുമെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
പതിവുപോലെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരായിരിക്കും ഇത്തവണയും നേരത്തെ പുണ്യഭൂമിയിലത്തെുക. സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി അമീര്‍ ഫഹദ് ബിന്‍ അബ്ദുല്ല, മക്ക ഗവര്‍ണറും ഹജ്ജ് കേന്ദ്ര കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ മിശ്അല്‍ ബിന്‍ അബ്ദുല്ല എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവള മേധാവി അബ്ദുല്‍ഹമീദ് അബാ അര്‍റി പറഞ്ഞു.
ഹജ്ജ് ടെര്‍മിനല്‍ ദുല്‍ഖഅദ് ഒന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. തീര്‍ഥാടകരുടെ യാത്രാനടപടികള്‍ എളുപ്പമാക്കാനും മറ്റ് സേവനങ്ങള്‍ക്കും പാസ്പോര്‍ട്ട്, കസ്റ്റംസ്, ഹജ്ജ് മന്ത്രാലയം, യുനൈറ്റഡ് ഏജന്‍സീസ് ഓഫീസ് തുടങ്ങി ഗവണ്‍മെന്‍റ് സ്വകാര്യ വകുപ്പുകളുടെ കീഴില്‍ 12000ത്തോളം ഉദ്യോഗസ്ഥര്‍ ഇത്തവണ ഹജ്ജ് ടെര്‍മിനലില്‍ സേവനത്തിനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ ഉംറ സീസണില്‍ 60 ലക്ഷം തീര്‍ഥാടകര്‍ ഉംറക്കത്തെുകയും 59 ലക്ഷത്തോളമാളുകള്‍ തിരിച്ചുപോകുകയും ചെയ്തതായി ഹജ്ജ് മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉംറക്കത്തെി തിരിച്ചുപോകാത്തവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്.
യാത്രാരേഖയുടെ നടപടിക്രമങ്ങള്‍ക്ക് ഇ-ട്രാക്ക് ഏര്‍പ്പെടുത്തിയതുമൂലം വിസ സ്റ്റാമ്പിങ്, തീര്‍ഥാടകരുടെ പോക്കുവരവുകള്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ സാധിച്ചു.
യാത്രാരേഖയുടെ നടപടിക്രമങ്ങള്‍ക്ക് ഇ-ട്രാക്ക് ഏര്‍പ്പെടുത്തിയതുമൂലം വിസ സ്റ്റാമ്പിങ്, തീര്‍ഥാടകരുടെ പോക്കുവരവുകള്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ സാധിച്ചു.
ഹജ്ജ് തീര്‍ഥാടകരുടെ വരവ് അടുത്തതോടെ കപ്പല്‍ വഴിയും കരമാര്‍ഗവും എത്തുന്നവരെ സ്വീകരിക്കാന്‍ ജിദ്ദ, യാമ്പൂ പോര്‍ട്ടുകളിലും രാജ്യത്തിന്‍െറ വിവിധ മേഖലകളിലെ തീര്‍ഥാടകനഗരികളിലും ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
തബൂക്ക് ഹാലത് അമാറിലെ നഗരിയില്‍ സെപ്റ്റംബര്‍ 10 (ദുല്‍ഖഅദ് 15) മുതല്‍ തീര്‍ഥാടകരെ സ്വീകരിച്ചുതുടങ്ങും. തബൂക്കില്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മേഖല ഗവര്‍ണര്‍ അമീര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍െറ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു വിലയിരുത്തി. ജോര്‍ഡന്‍, മൊറോക്കോ എന്നീ അയല്‍രാജ്യങ്ങളിലെ തീര്‍ഥാടകരാണ് ഹാലത് അമാര്‍ പ്രവേശകവാടം വഴി എത്തുന്നത്.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment