നിലമ്പൂര്‍: ഫെയ്‌സ്ബുക്കില്‍ വിടവാങ്ങല്‍ മരണക്കുറിപ്പെഴുതിയ അഭിഭാഷകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ടുംപാടം കോട്ടപ്പുഴ പുലത്ത് ചേക്കുവിന്റെയും ഹാബിദയുടെയും മകന്‍ ഷാനവാസ് (40) ആണ് മരിച്ചത്. നിലമ്പൂര്‍ കോടതിയിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. രണ്ടുവര്‍ഷം മുന്‍പ് പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു.
ഭാഗികമായി ആരോഗ്യം വീണ്ടെടുത്ത ഷാനവാസ് നിലമ്പൂര്‍ രാധ കൊലക്കേസില്‍ രണ്ടാംപ്രതി കുന്നശ്ശേരി ഷംസുദ്ദീനുവേണ്ടി കോടതിയില്‍ ഹാജരായിരുന്നു. വ്യാഴം രാത്രി 11.20ന് ആണ് 'ഞാന്‍ ലോകത്തോട് വിടപറയുകയാണ്. പ്രിയപ്പെട്ടവര്‍ ക്ഷമിക്കണം. എല്ലാവര്‍ക്കും നന്മ നേരുന്നു എന്ന് ഷാനവാസിന്റേതായി കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. അതുകണ്ട് സുഹൃത്തുക്കളില്‍ ചിലര്‍ ആശ്വസിപ്പിച്ച് മറുപടിക്കുറിപ്പ് അയയ്ക്കുകയും ചെയ്തു.
മുറിയില്‍ കാണാത്തതിനെത്തുടര്‍ന്ന് പുലര്‍ച്ചെ 1.15ന് പിതാവ് നടത്തിയ അന്വേഷണത്തില്‍ വര്‍ക്ക്ഏരിയയില്‍ ഷാനവാസിനെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ബാര്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറിയാണ്.

ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് അനീഷ് ചാക്കോ, ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ വന്‍ജനാവലി അന്ത്യോപചാരമര്‍പ്പിച്ചു. പൂക്കോട്ടുംപാടം വലിയ ജുമാ മസ്ജിദില്‍ കബറടക്കം നടത്തി.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment